Content | “സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും” (മത്തായി 5:9)
#{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 16}#
പ്രാര്‍ത്ഥന ഒരു തരത്തിലുള്ള പ്രവര്‍ത്തി തന്നെ ആണെങ്കിലും, ഇത് സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ഒരു ഒഴിവ്കഴിവല്ല. ശരിക്കും ഇവിടെ നാം സമാധാനം ആവശ്യമുള്ളവരും, ആഗ്രഹിക്കുന്നവരുമായ മനുഷ്യവംശത്തിന്റെ ധാര്‍മ്മിക അവബോധത്തിന്റെ പ്രഘോഷകരായി മാറുകയാണ്.
സമാധാനത്തിനുവേണ്ട അതിയായ സ്നേഹമില്ലാതെ ഒരു സമാധാനവും ഉണ്ടാകില്ല. ദൃഡമായ തീരുമാനമില്ലാതെ ഒരു സമാധാനവും കൈവരുത്തുക സാദ്ധ്യമല്ല.
സമാധാനം അതിന്റെ പ്രവാചകരെ കാത്തിരിക്കുന്നു: നാം ഒരുമിച്ചു ശാന്തിയുടെ ദര്‍ശനത്താല്‍ നമ്മുടെ കണ്ണുകള്‍ നിറച്ചു, ഇത് പുതിയൊരു ഊര്‍ജ്ജം നമുക്ക് പ്രദാനം ചെയ്യുന്നു: ചരിത്രത്തിന്റെ പൈതൃകമായി ലഭിച്ചതും, അല്ലെങ്കില്‍ ആധുനിക ആശയങ്ങള്‍ അടവിരിയിച്ചെടുത്തതുമായ വിഭജനത്തിന്റെ അപകടകാരിയായ ചങ്ങലകളെ പൊട്ടിച്ചെറിയുവാന്‍ തക്ക ശക്തിയുള്ള സമാധാനത്തിന്റേതായ പുതിയ ആംഗ്യവിക്ഷേപങ്ങളുടേയും, ഭാഷയുടേതുമായ പുതിയൊരു ഊര്‍ജ്ജം.
സമാധാനം അതിന്റെ സൃഷ്ടാക്കളെ കാത്തിരിക്കുന്നു: സത്യം, നീതി, സ്നേഹം, സ്വാതന്ത്ര്യം എന്നീ നാല് തൂണുകളിലായി സമാധാനം സ്ഥാപിക്കുവാന്‍ നമ്മുടെ സഹോദരീ, സഹോദരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നമുക്ക് നമ്മുടെ കൈകള്‍ വിരിച്ചുപിടിക്കാം.
സമാധാനം ഒരു പണിശാലയാണ്. ഇത് എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു, വിശേഷ നൈപുണ്യമുള്ളവര്‍ക്കും, പണ്ഡിതന്‍മാര്‍ക്കും, യുദ്ധതന്ത്രജ്ഞന്‍മാര്‍ക്കും വേണ്ടി മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയാണ്. സമാധാനം ഒരു ആഗോള ഉത്തരവാദിത്വമാണ്. നിത്യജീവിതത്തിലെ ആയിരകണക്കിന് ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളില്‍ നിന്നുമാണ് ഇത് ലഭിക്കുന്നത്. മറ്റുള്ളവര്‍ സമാധാനപരമായോ, അല്ലാതെയോ പെരുമാറേണ്ടത് എന്ന്‍ തീരുമാനിക്കുന്നത് അവരോടു നിത്യവും നാം ഇടപഴകുന്ന രീതിക്കനുസരിച്ചാണ്. സമാധാനം കൈവരുത്തുന്നതിനുള്ള ചുമതല പ്രത്യേകമായി യുവജനങ്ങളെ ഏല്‍പ്പിക്കുന്നു. മനുഷ്യ വര്‍ഗ്ഗം അലഞ്ഞുതിരിയുന്ന തെറ്റായ മാര്‍ഗ്ഗങ്ങളില്‍ നിന്നും ചരിത്രത്തെ സ്വതന്ത്രമാക്കുവാന്‍ യുവജനങ്ങള്‍ക്ക് കഴിയട്ടെ.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസ്സീസി 27.10.1986) |