CALENDAR

/

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസമാധാനത്തിന്റെ മഹാനും, മഹതിയും
Content“സമാധാന സൃഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതക്കുന്നു” (യാക്കോബ് 3:18) #{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 17}# സമാധാനം ഒരു ആഗോള ഉത്തരവാദിത്വമാണ്: നിത്യജീവിതത്തിലെ ആയിരകണക്കിന് ചെറിയ പ്രവര്‍ത്തികളിലൂടെയാണ് സമാധാനം കൈവരുന്നത്. വിശുദ്ധ ഫ്രാന്‍സിസ്‌ അസ്സീസിയുടെ ഒരു സ്ഥിരമായ പാഠമാണ് ഇത് : വളരെ മനോഹരമായ ഒരു പാഠം വിശുദ്ധന്‍ നമുക്കായി സാക്ഷാത്കരിച്ചിരിക്കുന്നു. വിശുദ്ധന്റെ ആദ്യത്തെ ശിക്ഷ്യയായ വിശുദ്ധ ക്ലാരയുടേതാണീ ആശയം. എളിമയും, ദയയും, ദൈവഭക്തിയും, സേവനമനോഭാവവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരാശയമാണിത്. വിശുദ്ധ ഫ്രാന്‍സിസ്‌ അസ്സീസി, താന്‍ സേവിക്കാനാഗ്രഹിക്കുന്ന ക്രിസ്തുവിനെ അനുകരിച്ചു കൊണ്ട്, യുവാവായിരിക്കുമ്പോള്‍ താന്‍ ചെയ്തു വന്ന സൈനീക സേവനം മതിയാക്കി എളിമ നിറഞ്ഞ സന്യാസ ജീവിതത്തിന്റേയും, ദാരിദ്ര്യത്തിന്റേയും മൂല്യം മനസ്സിലാക്കി എന്നത് നാം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. വിശുദ്ധ ക്ലാര ഒരു സ്ത്രീയായിരുന്നു, പ്രാര്‍ത്ഥനയില്‍ മുഴുകിയ ജീവിതം നയിച്ചിരുന്നവള്‍. പ്രാര്‍ത്ഥനയിലൂടെ വിശുദ്ധയുടെ ദൈവവുമായുള്ള ഐക്യപ്പെടല്‍ വിശുദ്ധ ഫ്രാന്‍സിസിനേയും, ശിക്ഷ്യന്‍മാരേയും പോഷിപ്പിച്ചിരുന്നു, ഇന്നും നമ്മെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്പോലെ. വിശുദ്ധരായ ഫ്രാന്‍സിസും ക്ലാരയും സമാധാനത്തിന്റെ ഉദാഹരണങ്ങളായിരുന്നു: ദൈവവുമായി, സ്വയമേ തന്നെ, ഈ ലോകത്തിലെ പുരുഷന്‍മാരും സ്ത്രീകളുമായ എല്ലാവരോടും അവര്‍ സമാധാനത്തിലായിരുന്നു. ഇന്ന് വിശുദ്ധരായ ഈ മാന്യനും, മഹതിയും സ്വഭാവത്തിലും, ദൈവ സ്നേഹത്തിലും, അയല്‍വക്കസ്നേഹത്തിലും ഒരേശക്തിയോടെ നാം പിന്നിടേണ്ട പാതയില്‍ മുന്നേറുവാന്‍ നമുക്ക്‌ പ്രചോദനം നല്‍കുമാറാകട്ടെ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസ്സീസി 27.10.1986)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-01-17 00:00:00
Keywordspope john paul II, pravachaka sabdam
Created Date2016-01-17 02:06:43