category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിറകണ്ണുകളോടെ റാണി മരിയയുടെ സ്മൃതിമണ്ഡപത്തിനരികെ സമുന്ദർ സിങ്
Contentനച്ചൻബോർ (മധ്യപ്രദേശ്): സിസ്റ്റർ റാണി മരിയയുടെ സ്മൃതിമണ്ഡപത്തിൽ തിരി തെളിയിക്കാന്‍ ഘാതകനായ സമുന്ദർ സിങ് നച്ചൻബോറില്‍ എത്തിയത് വേറിട്ട കാഴ്ചയായി. 'ദീദീ, ഹോ സക്തി ഹേ തോ മാഫ് കർന' (സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക) എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇന്നലെ സ്മൃതിമണ്ഡപത്തില്‍ തിരി കത്തിച്ചത്. ‘ഈ പാപം ഇയാൾക്കു മേൽ പതിക്കരുതേ’ എന്നാണ് ഫലകത്തിൽ സിസ്റ്റർ റാണി മരിയയുടെ പേരിനു താഴെ ഹിന്ദിയിൽ കുറിച്ചിരിക്കുന്നത്. ഇരുപത്തിരണ്ട് വർഷങ്ങള്‍ക്ക് മുൻപ് 1995 ഫെബ്രുവരി 25നു നച്ചൻബോറില്‍ വെച്ചാണ് സമന്ദർ സിങ്, സിസ്റ്റർ റാണി മരിയയെ കുത്തി വീഴ്ത്തിയത്. ബസില്‍ യാത്ര ചെയ്തിരുന്ന സിസ്റ്റര്‍ റാണി മരിയയെ അക്രമി 54 തവണയാണു കുത്തിയത്. ഇതില്‍ ഒരു കുത്തേറ്റു വാരിയെല്ലിന്റെ ഒരു ഭാഗം പൊട്ടിപ്പോയിരിന്നു. ഈ വാരിയെല്ലാണ് രക്തസാക്ഷിത്വത്തിന്റെ തിരുശേഷിപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. അധികം വൈകാതെ പോലീസ് പിടിയിലായെങ്കിലും സന്യാസിനിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ച ജമീന്ദാർമാരും, മനസ്സിൽ വിദ്വേഷം നിറച്ചവരും, സ്വന്തം കുടുംബാംഗങ്ങൾ പോലും സമന്ദറിന്റെ സഹായത്തിനെത്തിയില്ല. എല്ലാവരാലും തഴയപ്പെട്ട് ജീവിതം ജയിലറകള്‍ക്കുളില്‍ തള്ളിനീക്കുമ്പോഴാണ് ഫാ. മൈക്കിള്‍ പൊറാട്ടുകര സിഎംഐ എന്ന സ്വാമിയച്ചൻ ജയിൽ സന്ദർശിച്ചത്. ഇന്നലെ സമുന്ദര്‍ റാണി മരിയയുടെ സ്മൃതി മണ്ഡപത്തില്‍ നിറകണ്ണുകളോടെ സമന്ദര്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു കാരണം ദൈവം നല്‍കിയ ദൌത്യം ഏറ്റെടുത്ത സ്വാമിയച്ചനായിരിന്നു. ജയിലില്‍ എത്തിയ അച്ചൻ ‘സിസ്റ്റർ റാണി മരിയയുടെ കുടുംബം നിന്നോടു ക്ഷമിക്കുന്നു, സഭയും ക്ഷമിക്കുന്നു’വെന്ന് സമന്ദറിനോട് പറഞ്ഞു. പിന്നാലെ, സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി പോളിനെ അദ്ദേഹം ജയിലിലേക്ക് കൂട്ടിക്കൊണ്ടു വന്നു. തന്റെ പ്രിയ സഹോദരിയുടെ ചോര കുതിർന്ന ആ കയ്യിൽ അവർ സഹോദര സ്നേഹത്തിന്റെ പ്രതീകമായ രാഖി ചാർത്തി. ഹൃദയഭേദകമായ നിമിഷങ്ങള്‍. പിന്നീട് അങ്ങോട്ട് പരിവര്‍ത്തനത്തിന്റെ നാളുകളായിരിന്നു. സ്വാമിയച്ചന്റെയും സിസ്റ്റര്‍ സെല്‍മിയുടെയും റാണിമരിയയുടെ കുടുംബത്തിന്റെയും ക്ഷമിക്കുന്ന സ്നേഹം സമന്ദറിനെ പൊതിയുകയായിരിന്നു. സമുന്ദര്‍ റാണി മരിയയുടെ വീട്ടില്‍ എത്തിയപ്പോള്‍ ആ മാതാപിതാക്കള്‍ ചുംബിച്ചാണ് സ്വീകരിച്ചത്. താൻ ചെയ്ത മഹാപാതകം ക്ഷ‌മിക്കാൻ സിസ്റ്റര്‍ റാണിയുടെ മാ‌താപിതാക്കൾക്കും കഴിഞ്ഞതു സമുന്ദറി‌നുള്ള പരിവര്‍ത്തനം ത്വരിതഗതിയിലാക്കുകയായിരിന്നു. ഇന്ന് സമുന്ദർ കൃഷിക്കാരനാണ്. നെല്ലും ഉള്ളിയും കടലയും വളരുന്ന രണ്ടേക്കർ വയലില്‍ ജോലിചെയ്തുകൊണ്ട് അദ്ദേഹം തന്റെ ജീവിതം മുന്നോട്ട് നീക്കുകയാണ്. മാ​​ന​​സാ​​ന്ത​​ര​​ത്തി​​നു​ ശേ​​ഷം ഉ​​ദ​​യ്ന​​ഗ​​റി​​ലെ എ​​ഫ്സി​​സി മ​​ഠ​​വു​​മാ​​യും പ​​ള്ളി​​യു​​മാ​​യും സൗ​​ഹൃ​​ദം പു​​ല​​ർ​​ത്തു​​ന്ന സമുന്ദ​​ർ സിം​​ഗ്, സി​​സ്റ്റ​​റു​​ടെ എ​​ല്ലാ ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​ന​​ങ്ങ​​ളി​​ലും മു​​ട​​ങ്ങാ​​തെ ക​​ബ​​റി​​ട​​ത്തി​​നു മു​​ന്പി​​ൽ എ​​ത്താ​​റു​​ണ്ട്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഇന്നത്തെ ചടങ്ങില്‍ സമുന്ദര്‍ സംബന്ധിക്കുന്നുണ്ടോയെന്നത് ഇപ്പോഴും അവ്യക്തം.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-04 13:28:00
Keywordsമാനസാ
Created Date2017-11-04 13:32:49