category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതന്നെ നയിക്കുന്ന ദൈവത്തിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നൂറ്റിപ്പതിമൂന്ന് വയസ്സുള്ള സിസ്റ്റര്‍ ആന്‍ഡ്രി
Contentപാരീസ്: തന്നെ നല്ലരീതിയില്‍ നയിക്കുന്ന ദൈവത്തിനു നന്ദി പറയുവെന്നു ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ ആന്‍ഡ്രി. ലെ പാരിസിയന്‍ എന്ന ഫ്രഞ്ച് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് നൂറ്റിപ്പതിമൂന്ന് വയസ്സുള്ള സിസ്റ്റര്‍ ആന്‍ഡ്രി തന്റെ മനസ്സ്‌ തുറന്നത്. ഇത്രയും കാലം ജീവിച്ചിരിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും, ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഫ്രാന്‍സിലെ ടൌലോണിലുള്ള സെയിന്റ് കാതറിന്‍ ലേബറെ റിട്ടയര്‍മെന്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്ന സി. ആന്‍ഡ്രി പറഞ്ഞു. ഫ്രാന്‍സില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില ഏറ്റവും പ്രായമുള്ള വ്യക്തികൂടിയാണ് സിസ്റ്റര്‍ ആന്‍ഡ്രി. 1904 ഫെബ്രുവരി 11-ന് ടൌലോണില്‍ നിന്നും 140 മൈല്‍ അകലെയുള്ള അലെസ്‌ പട്ടണത്തിലുള്ള പാവപ്പെട്ട പ്രൊട്ടസ്റ്റന്റ് കുടുംബത്തിലായിരുന്നു ആന്‍ഡ്രിയയുടെ ജനനം. ലൂസില്ലെ റാണ്ടോണ്‍ എന്നായിരുന്നു ബാല്യകാല നാമം. നീണ്ടുനില്‍ക്കുന്ന ആരാധനകള്‍ കാരണം തന്റെ മാതാപിതാക്കള്‍ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അത്ര സജീവമല്ലായിരുന്നുവെന്ന് ലാ ക്രോയിക്സ്‌ പത്രത്തിന് നല്‍കിയ മറ്റൊരഭിമുഖത്തില്‍ സിസ്റ്റര്‍ ആന്‍ഡ്രി തന്നെ പറഞ്ഞിട്ടുണ്ട്. യുവത്വത്തിന്റെ ആരംഭത്തില്‍ അധ്യാപികയായി സേവനം ചെയ്ത ലൂസില്ലെ 27-മത്തെ വയസ്സിലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത്. പിന്നീട് 13വര്‍ഷങ്ങള്‍ക്ക് ശേഷം 40-മത്തെ വയസ്സിലാണ് ലൂസില്ലെ, വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട തന്റെ സഹോദരനായ ആന്‍ഡ്രിയുടെ ബഹുമാനാര്‍ത്ഥമാണ് താന്‍ ആന്‍ഡ്രിയെന്ന നാമം സ്വീകരിച്ചതെന്നു സിസ്റ്റര്‍ വിവരിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്തെ യാതനകള്‍ ഇന്നും സിസ്റ്റര്‍ ആന്‍ഡ്രിയുടെ ഓര്‍മ്മയിലുണ്ട്. അക്കാലഘട്ടത്തില്‍ താന്‍ വിച്ചിയിലുള്ള ഒരാശുപത്രിയില്‍ സേവനം ചെയ്യുകയായിരുന്നു. അനാഥരും പ്രായമായവരും മാത്രമായിരുന്നു ആ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഏതാണ്ട് 30 വര്‍ഷത്തോളം താന്‍ ആശുപത്രിയില്‍ ജോലി ചെയ്തു. അന്ന് താന്‍ പരിപാലിച്ച കുട്ടികളില്‍ പലരും തന്നെ കാണാന്‍ ഇപ്പോഴും വരാറുണ്ടെന്നും സിസ്റ്റര്‍ സ്മരിച്ചു. 2009-ലാണ് സി. ആന്‍ഡ്രി സെയിന്റ് കാതറിന്‍ ലേബറെ റിട്ടയര്‍മെന്റ് ഹോമിലെത്തുന്നത്. താന്‍ ഭാഗ്യവതിയാണെന്നും ഇവിടെ തനിക്ക്‌ നല്ല പരിചരണം ലഭിക്കുന്നുണ്ടെന്നും സി. ആന്‍ഡ്രി പറയുന്നു. തന്റെ 70-മത്തെ വയസ്സില്‍ സഹോദരന്‍ മരണപ്പെട്ടപ്പോള്‍ തനിക്കും അധികകാലമില്ലെന്നാണ് കരുതിയിരുന്നു. എന്നാല്‍ അതിനുശേഷവും ദശാബ്ദങ്ങളോളം ജീവിക്കുവാനുള്ള ഭാഗ്യം ദൈവം തനിക്ക്‌ നല്‍കിയെന്നും 104 വയസ്സുവരെ താന്‍ ജോലിചെയ്തിരുന്നതായും സിസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആയുസ്സിന്റെ ദൈര്‍ഖ്യം നീട്ടി ദൈവം നല്‍കിയ അപൂര്‍വ്വ ഭാഗ്യത്തിന് നന്ദിപറയുകയാണ് ഇന്ന് സിസ്റ്റര്‍ ആന്‍ഡ്രി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-23 13:29:00
Keywordsപ്രായം
Created Date2017-11-23 13:29:19