category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബംഗ്ലാദേശ് സന്ദര്‍ശനത്തിനൊരുക്കമായി ഫ്രാന്‍സിസ് പാപ്പയുടെ വീഡിയോ സന്ദേശം
Contentവത്തിക്കാന്‍ സിറ്റി: നവംബര്‍ 30 മുതല്‍ ആരംഭിക്കാനിരിക്കുന്ന ബംഗ്ലാദേശ് സന്ദര്‍ശനത്തിനൊരുക്കമായി ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ഉള്‍ക്കൊള്ളിച്ച് കൊണ്ട് വത്തിക്കാന്‍ വീഡിയോ പുറത്തിറക്കി. 'പ്രിയ സ്നേഹിതരേ' എന്ന അഭിസംബോധനയോടെയാണ് പാപ്പ തന്റെ സന്ദേശം ആരംഭിക്കുന്നത്. യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ഒരു ശുശ്രൂഷകനായിട്ടാണു താന്‍ വരുന്നതെന്നും അനുരഞ്ജനത്തിന്‍റെയും ക്ഷമയുടെയും സമാധാനത്തിന്‍റെയും സന്ദേശം പ്രഘോഷിക്കുന്നതിന്നാണിതെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി ഒരുങ്ങുന്ന അവസരത്തില്‍, അവിടുത്തെ എല്ലാ ജനങ്ങള്‍ക്കുമായി സൗഹൃദത്തിന്‍റെയും ആശംസയുടെയും വാക്കുകള്‍ കൈമാറുന്നതിന് ഞാനാഗ്രഹിക്കുന്നു. നാം ഒരുമിച്ചായിരിക്കുന്ന നിമിഷങ്ങളെ ഞാന്‍ മുന്നില്‍ കാണുകയാണ്. ബംഗ്ലാദേശിലെ കത്തോലിക്കാസമൂഹം വിശ്വാസവും, സുവിശേഷസാക്ഷ്യവും വഴി തങ്ങളുടെ ഹൃദയവാതിലുകള്‍ അപരര്‍ക്കായി, പ്രത്യേകിച്ച് ദരിദ്രര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കുമായി തുറക്കുന്നതിനു ക്ഷണിക്കുക എന്നത് എന്‍റെ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമാണ്. അതോടൊപ്പംതന്നെ, എല്ലാ ജനതകളെയും കാണുന്നതിന് ഞാനാഗ്രഹിക്കുന്നു. ഏക മാനവകുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍ പരസ്പരം പിന്താങ്ങുന്നതിന് കൂടുതലായി വിളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എല്ലായിടത്തുമുള്ള വിശ്വാസികളും സന്മനസ്സുള്ള ഏവരും പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം. ബംഗ്ലാദേശിലെ എന്‍റെ സന്ദര്‍ശനത്തിനൊരുക്കമായി അനേകര്‍ കഠിനമായി അധ്വാനിക്കുന്നുവെന്നു അറിയാം. അവര്‍ക്കു നന്ദി പറയുന്നു. എല്ലാവര്‍ക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവാനുഗ്രഹങ്ങള്‍ ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് ശക്തമായ സുരക്ഷയാണ് ബംഗ്ലാദേശില്‍ ഒരുക്കിയിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?time_continue=6&v=k6hA8aymX1I
Second Video
facebook_linkNot set
News Date2017-11-23 14:37:00
Keywordsബംഗ്ലാ
Created Date2017-11-23 14:37:06