category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുവിലുള്ള വിശ്വാസം ഉറക്കെ പ്രഘോഷിച്ച് പ്രശസ്ത പോപ്പ് താരം സെലേന
Contentലോസ് ഏഞ്ചലസ്: യേശുവിലുള്ള വിശ്വാസം ഉറക്കെ പ്രഘോഷിച്ചുകൊണ്ട് പ്രശസ്ത അഭിനേത്രിയും പോപ്പ് ഗായികയുമായ സെലേന ഗോമസ്. തന്നെ ജീവിതത്തിൽ വഴിനടത്തുന്നത് സ്നേഹപിതാവായ ദൈവമാണെന്നും താൻ ദൈവത്തിന്റെ കുഞ്ഞാണെന്നുമാണ് ലോസ് ഏഞ്ചൽസിൽ നടന്ന സമ്മേളനത്തിൽ സെലേന ഗോമസ് സാക്ഷ്യപ്പെടുത്തിയത്. തന്റെ ആശ്രയവും ശക്തികേന്ദ്രവും ദൈവമാണെന്നും പ്രശസ്തിയിൽ വളർന്നുവെങ്കിലും രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ദൈവത്തെ ആത്മാർത്ഥമായി കണ്ടെത്തിയതെന്നും അവർ സ്മരിച്ചു. ഇരുപത്തിയഞ്ചുകാരിയായ താരം തന്റെ ബാല്യം മുതൽ ഇതുവരെയും സ്വീകരിച്ച ദൈവാനുഭവ സാക്ഷ്യം തനിക്ക് വേണ്ടി തന്നെ തയ്യാറാക്കിയിരിക്കുന്ന കത്ത് രൂപത്തിലാണ് അവതരിപ്പിച്ചത്. വിശ്വാസിയായി വളർന്നുവെങ്കിലും യഥാർത്ഥ ആശ്രയബോധം എവിടെയാണെന്ന് തിരിച്ചറിയാത്ത കാലഘട്ടമായിരുന്നു നിന്റെ കൗമാരജീവിതം. ദൈവം തന്നെ വിളിച്ചിരിക്കുന്നുവെന്നും അവിടുന്ന് നിന്നെ നയിക്കുന്നുവെന്നും മനസ്സിലാക്കാൻ കഴിയാതെ പോയി. എന്നും രാത്രി പ്രാർത്ഥിക്കുക എന്നതിലുപരി യാതൊരു ബന്ധവും നിനക്ക് ദൈവവുമായി ഉണ്ടായിരുന്നില്ല. ഹോളിവുഡ് എന്ന പ്രശസ്തി മോഹനമായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് നിനക്ക് വേദനയും ആശങ്കയും മാത്രമാണ് സമ്മാനിച്ചത്. ദൈവം നിന്നെ എത്രയധികമായി സ്നേഹിക്കുന്നുവെന്ന തിരിച്ചറിവ് ജീവിതത്തിന് പ്രതീക്ഷ നല്കി. ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വം എന്നതിൽ കവിഞ്ഞ വിശേഷണം വേറെയില്ല. നിന്റെ ശ്രദ്ധയ്ക്കായി പരിശുദ്ധാത്മാവിന്റെ സ്വരം മറ്റെന്തിനേക്കാളും ഉച്ചയിൽ മുഴുകുന്നുണ്ട്. നിന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് ക്രിസ്തു നിന്നിൽ യാഥാർത്ഥ്യമായത്. ജാഗരണ പ്രാർത്ഥനയേക്കാളും സൗഹൃദങ്ങളെക്കാളും യേശു നിനക്ക് യാഥാർത്ഥ്യനായി. അദ്ധ്വാനമോ സ്നേഹമോ പ്രശസ്തിയോ അഭിനന്ദനമോ ആയിരിക്കുകയില്ല നിന്നെ നയിക്കുക. മറിച്ചു അവിടുന്നാണ്. ആരംഭം മുതലേ ദൈവത്തിന്റെ മകളായ നിനക്ക് അവിടുത്തെ കൃപയും സംരക്ഷണവും ഉണ്ടാകുമെന്ന ആത്മഗതത്തോടെയാണ് സെലേന തന്റെ വിശ്വാസസാക്ഷ്യം അവസാനിപ്പിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-27 13:53:00
Keywordsയേശു
Created Date2017-11-27 13:53:44