category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"സുവിശേഷം ആനന്ദമാണ്": അര്‍ജന്റീനയില്‍ മിഷ്ണറി കോണ്‍ഫറന്‍സ് നടന്നു
Contentബ്യൂണസ് അയേഴ്സ്: യേശുവിനെ പ്രഘോഷിക്കുന്നതിനു കൂടുതല്‍ തീക്ഷ്ണതയും വിശ്വാസബോധ്യങ്ങളും നേടുന്നതിനായി അര്‍ജന്റീനയില്‍ ദേശീയ മിഷ്ണറി കോണ്‍ഫറന്‍സ് നടന്നു. ന്യൂക്വെനില്‍ വെച്ച് നടത്തപ്പെട്ട അഞ്ചാമത് ദേശീയ കോണ്‍ഫറന്‍സില്‍ അറുനൂറോളം പേരാണ് പങ്കെടുത്തത്. “അര്‍ജന്‍റീന ഇന്‍ മിഷന്‍, ദി ഗോസ്പല്‍ ഈസ്‌ ജോയ്‌” എന്നതായിരുന്നു നവംബര്‍ 18 മുതല്‍ 20 വരെ തിയതികളിലായി നടന്ന കോണ്‍ഫറന്‍സിന്റെ പ്രമേയം. കൊമോഡോറൊ റിവാഡിയയിലെ സഹായക മെത്രാനായ ബിഷപ്പ് ഫെര്‍ണാണ്ടോ ക്രോക്സാട്ടോയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഫറന്‍സിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ്‌ പാപ്പാ കത്തയച്ചിരുന്നു. വിശ്വാസികള്‍ പ്രേഷിത ആത്മാവില്‍ വളരുവാനും, അതേ മനോഭാവത്തോടു കൂടിതന്നെ യേശുവിനെ പ്രഘോഷിക്കുവാനും ഈ കോണ്‍ഫറന്‍സ്‌ സഹായിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നു പാപ്പാ കത്തില്‍ കുറിച്ചിരിന്നു. സുവിശേഷ പ്രഘോഷണ ദൗത്യവുമായി പോവുക എന്നാല്‍, വിദൂര സ്ഥലങ്ങളില്‍, നഗരങ്ങളില്‍, പട്ടണങ്ങളില്‍ പോവുക മാത്രമല്ല ആളുകളുമായി സമയം ചിലവിടുക കൂടിയാണെന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടവരുമായി കൂടുതല്‍ അടുക്കണമെന്നും സമാപന ദിവസത്തെ വിശുദ്ധ കുര്‍ബാനക്കിടയിലെ പ്രസംഗത്തില്‍ ബിഷപ്പ് ക്രോക്സാട്ടോ പറഞ്ഞു. ആശയവിനിമയത്തിലെ അപര്യാപ്തത, പുരോഹിതരുടെ കുറവ്‌ തുടങ്ങി സഭ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെകുറിച്ചും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുകയുണ്ടായി. കോണ്‍ഫറന്‍സിനിടയില്‍ രൂപതാ പ്രതിനിധികളുടെ യോഗമുണ്ടായിരുന്നു. പ്രേഷിത പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണ രേഖയായ 'അഡ്‌ ജെന്റിസ്' നിലവില്‍ വരുത്തുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അടുത്തവര്‍ഷം ജൂലൈ മാസത്തില്‍ ബൊളീവിയയില്‍ വെച്ച് നടക്കുന്ന അമേരിക്കന്‍ മിഷ്ണറി കോണ്‍ഗ്രസ്സിനായി ആത്മീയമായ തയ്യാറെടുപ്പുകള്‍ നടത്തുവാനും യോഗം ആഹ്വാനം ചെയ്യുകയുണ്ടായി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-27 16:12:00
Keywordsഅര്‍ജ
Created Date2017-11-27 16:12:46