category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫ്രാന്‍സിസ് പാപ്പയുടെ ബം​​​ഗ്ലാ​​​ദേശ് സന്ദര്‍ശനത്തില്‍ നിറസാന്നിധ്യമായി ഭാരത സഭ
Contentധാക്ക: ഫ്രാന്‍സിസ് പാപ്പയുടെ ബം​​​ഗ്ലാ​​​ദേശ് സന്ദര്‍ശനത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബിഷപ്പ് ക​​​ര്‍ദ്ദിനാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി​​​, വത്തിക്കാന്‍ ന്യൂണ്‍ഷ്യോയും മലയാളിയുമായ ഡോ. ജോര്‍ജ്ജ് കോച്ചേരി, മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഡോ. ടെലസ്ഫോര്‍ ടോപ്പോ, എന്നിവരും ഡോ. തോമസ് മേനാംപറമ്പില്‍, ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര തു​​​ട​​​ങ്ങി ബിഷപ്പുമാരും മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ ദി​​​വ്യ​​​ബ​​​ലി​​​യി​​​ലും മ​​​റ്റു പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളിലും പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ന്ത്യ​​​ക്കാ​​​രാ​​​യ നി​​​ര​​​വ​​​ധി വൈ​​​ദി​​​ക​​​രും ക​​​ന്യാ​​​സ്ത്രീ​​​കളും മ​​​ല​​​യാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ളും സു​​​ഹ​​​റ​​​വ​​​ര്‍ധി സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ദി​​​വ്യ​​​ബ​​​ലിയ്ക്കും എ​​​ത്തി​​​യി​​​രു​​​ന്നു. ധാ​​​ക്ക​​​യി​​​ലെ സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ര്‍ശനപ​​​രി​​​പാ​​​ടി തു​​​ട​​​ങ്ങി​​​യ​​​ത് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബിഷപ്പ് ക​​​ര്‍ദ്ദിനാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​ന്ദേ​​​ശ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു. ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപിതനയം പാവങ്ങള്‍ക്കു വേണ്ടിയുള്ള സഭയെന്നതാണെന്ന് മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. വിശുദ്ധ മദര്‍ തെരേസ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്. ശ്രീലങ്കയിലെ വിശുദ്ധ ജോസഫ് വാസിന്റെ ജീവിതവും പാവങ്ങള്‍ക്കും സുവിശേഷത്തിനും വേണ്ടിയായിരുന്നു. ഭാരത സഭയില്‍ നിന്ന് അടുത്തിടെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ വട്ടാലിലും നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് ജീവന്‍ വെടിഞ്ഞത്. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയും വാഴ്ത്തപ്പെട്ട തേവര്‍പവറമ്പില്‍ കുഞ്ഞച്ചനും അടക്കം മറ്റു നിരവധി പേരും ഈ ഗണത്തിലായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. പാവങ്ങളുടെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് ഭക്ഷണത്തിന്റെ രൂപത്തിലാണെന്ന് മഹാത്മാഗാന്ധിയും പറഞ്ഞിട്ടുണ്ട്. സുവിശേഷ പ്രഘോഷണമെന്നത് പാവങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണ്. ഫ്രാന്‍സിസ് പാപ്പയുടെ വീക്ഷണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വലിയൊരു മാറ്റത്തിന് വഴിയൊരുക്കണമെന്നും അദ്ദേഹം കര്‍ദ്ദിനാള്‍ പറഞ്ഞു. മ​​​ല​​​യാ​​​ളി​​​യാ​​​യ ബംഗ്ലാദേശിലെ വ​​​ത്തി​​​ക്കാ​​​ന്‍ സ്ഥാ​​​ന​​​പ​​​തി ജോര്‍ജ്ജ് കോച്ചേരിയു​​​ടെ പ്ര​​​ത്യേ​​​ക ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു കര്‍ദ്ദി​​​നാ​​​ള്‍, ആ​​​ര്‍ച്ചു​​​ബി​​​ഷ​​​പ്പു​​​മാ​​​രും ഏ​​​താ​​​നും മെ​​​ത്രാ​​​ന്മാരും പാപ്പയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ല​​​ത്തെ മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ പൊ​​​തു​​​ദി​​​വ്യ​​​ബ​​​ലി​​​യു​​​ടെ സം​​​ഘാ​​​ട​​​ന​​​ത്തി​​​നു കാര്യമായ നേതൃത്വം വഹിച്ചത് ഈ​​​ശോ​​​സ​​​ഭാ വൈ​​​ദി​​​ക​​​നും എ​​​റ​​​ണാ​​​കു​​​ളം ആ​​​മ്പ​​​ല്ലൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ ഫാ. ​​​ജോ​​​ര്‍ജ് പൊ​​​ന്നാട്ടാണെന്നതും ശ്രദ്ധേയമാണ്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-02 09:15:00
Keywordsബംഗ്ലാ
Created Date2017-12-02 09:17:32