Content | ചങ്ങനാശേരി: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന അനാഥാലയങ്ങള്‍ തത്സ്ഥിതിയില്‍ നിലനിര്‍ത്താന്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. സാമൂഹ്യ നീതിയും സമത്വവും ഉറപ്പാക്കുവാനുള്ള ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനമൂലം കുറ്റകരമായ ഇടപെടലാണ് നടത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
നിയമപരമായ പ്രതിസന്ധിയോ പ്രത്യേക പരിഗണനയോ ആവശ്യമില്ലാത്ത ആയിരക്കണക്കിനു കുട്ടികള്‍ അന്തേവാസികളായുള്ള നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ കാലങ്ങളായി എല്ലാതരത്തിലുംപെട്ട കുട്ടികള്‍ക്കു നല്‍കി വരുന്ന പരിരക്ഷ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നു യോഗം കുറ്റപ്പെടുത്തി. അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. രാജേഷ് ജോണ്‍, സിബി മുക്കാടന്‍, പി.പി. ജോസഫ്, ടോം കയ്യാലകം, ജോയി പാറപ്പുറം, ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
|