category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഓഖി: ദുരിതബാധിതരെ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനാദിനം ഇന്ന്
Contentകൊച്ചി: ഓഖി ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കത്തോലിക്കാ സഭയും ദേശീയ സഭാനേതൃത്വവും ഇന്ന് പ്രാർത്ഥനാദിനമായി ആചരിക്കുന്നു. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എല്ലാവരെയും ഇന്ന് ദിവ്യബലിയില്‍ പ്രത്യേകം സ്മരിച്ചു പ്രാര്‍ത്ഥിക്കും. ഇന്നും വരും ദിവസങ്ങളിലുമായി വിശ്വാസികളില്‍നിന്നു സമാഹരിക്കുന്ന പ്രത്യേക ദുതിരാശ്വാസനിധി തീരദേശ ജനതയുടെ സമാശ്വസത്തിനുവേണ്ടി നീക്കിവയ്ക്കും. എല്ലാവിശ്വാസികളും ഒരു ദിവസത്തെ വരുമാനമെങ്കിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി സംഭാവന ചെയ്യണമെന്ന്‍ കെ‌സി‌ബി‌സി അഭ്യര്‍ത്ഥിച്ചു. ഓരോ രൂപതയും സമാഹരിക്കുന്ന തുക ഡിസംബര്‍ 31നുമുന്പ് കെസിബിസി സെക്രട്ടേറിയറ്റില്‍ ഏല്പിക്കണം. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവനകള്‍ രൂപതാ കേന്ദ്രങ്ങളില്‍ ഏല്പിക്കുകയോ, കൊച്ചി വെണ്ണല സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ തുറന്നിട്ടുള്ള സൈക്ലോണ്‍ ഓഖി റിലീഫ് ഫണ്ടിലേക്ക് (S.B. A/c. No. 0423 0530 0000 8455, ​IFSCSIBL 0000423) നിക്ഷേപിക്കുകയോ ചെയ്യാം. എല്ലാ ഇടവകകളും സ്ഥാപനങ്ങളും സന്ന്യാസഭവനങ്ങളും പൊതുസമൂഹവും സര്‍ക്കാരും സഭയും സന്നദ്ധസംഘടനകളും നേതൃത്വം നല്‍കുന്ന ദുരിതാശ്വാസ പരിശ്രമങ്ങളില്‍ പങ്കുചേരണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചു. പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കത്തോലിക്കാ മെത്രാന്മാരെല്ലാവരും വല്ലാർപാടം മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷ നടത്തിയിരിന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രാര്‍ത്ഥന ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-10 09:10:00
Keywordsഓഖി, ദുരന്ത
Created Date2017-12-10 09:09:13