Content | ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പഞ്ചവത്സര അജപാലന മാര്‍ഗരേഖ പ്രകാശനം അതിരൂപത കേന്ദ്രത്തില്‍ നടന്നു. പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലാണ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മാര്‍ഗരേഖയുടെ കോപ്പി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന് നല്‍കി പ്രകാശനം ചെയ്തത്. ആര്‍ച്ച്ബ്ഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫാ. ക്രിസ്റ്റി കൂട്ടുമ്മേല്‍ മാര്‍ഗരേഖ അവതരിപ്പിച്ചു.
അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിനു നല്‍കിയ സമഗ്രസംഭാവനക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആദരിച്ചു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. ജയിംസ് പാലക്കല്‍, ഫാ. ജോസഫ് പുത്തന്‍പുര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോസഫ് കളരിക്കല്‍, ഫാ. സോണി മുണ്ടുനടക്കല്‍, പ്രിന്‍സ് അറക്കല്‍, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. |