CALENDAR

8 / February

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ജെറോം എമിലിയാനി
Contentവെനീസ് നഗരത്തില്‍, യാതൊരു ഉത്തരവാദിത്വവും, ദൈവഭയവുമില്ലാതെ വളര്‍ന്നു വന്ന ഒരു ഭടനായിരുന്നു വിശുദ്ധ ജെറോം എമിലിയാനി. നഗരത്തിലെ ഒരു കാവല്‍പുരയില്‍ വെച്ചുണ്ടായ ചെറിയ യുദ്ധത്തില്‍ ശത്രുക്കള്‍ അദ്ദേഹത്തെ ചങ്ങലയാല്‍ ബന്ധനസ്ഥനാക്കുകയും കല്‍തുറുങ്കിലടക്കുകയും ചെയ്തു. കാരാഗൃഹത്തില്‍ വെച്ച് വിശുദ്ധ ജെറോമിന് കഴിഞ്ഞകാല ജീവിതത്തെ പറ്റി ചിന്തിക്കുവാന്‍ ധാരാളം സമയം ലഭിച്ചു. എങ്ങിനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് സാവധാനം അദ്ദേഹം പഠിച്ചു. കാരാഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം വെനീസിലേക്ക് തിരികെ വരികയും തന്റെ അനന്തരവന്റെ വിദ്യാഭ്യാസത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. കൂടാതെ പൗരോഹിത്യ പട്ടത്തിനുവേണ്ടിയുള്ള തന്റെ പഠനവും ആരംഭിച്ചു. പൗരോഹിത്യപട്ടം ലഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, സാഹചര്യങ്ങളും സംഭവങ്ങളും അദ്ദേഹത്തെ പുതിയൊരു തീരുമാനമെടുക്കുവാനും, പുതിയൊരു ജീവിതരീതി സ്വീകരിക്കുവാനും പ്രേരിപ്പിച്ചു. ഇറ്റലിയുടെ വടക്കന്‍ പ്രദേശങ്ങള്‍ പ്ലേഗിന്റേയും, ക്ഷാമത്തിന്റേയും പിടിയിലമര്‍ന്നുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. വിശുദ്ധന്‍ തന്റെ സ്വന്തം ചിലവില്‍ രോഗികളെ ശുശ്രൂഷിക്കുകയും, ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. തന്റെ സ്വത്തുമുഴുവനും പാവങ്ങള്‍ക്ക് ദാനമായി നല്കി. ശേഷിക്കുന്ന ജീവിതം അനാഥരായ കുട്ടികളുടെ സേവനത്തിനായി സമര്‍പ്പിക്കുവാന്‍ അദ്ദേഹം തീരുമാനമെടുത്തു. വിശുദ്ധന്‍ മൂന്ന് അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും, മാനസാന്തരപ്പെട്ട വേശ്യകള്‍ക്കായി ഒരു അഭയസ്ഥാനം നിര്‍മ്മിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം ഒരാശുപത്രി കൂടി പണി കഴിപ്പിച്ചു. ഏതാണ്ട് 1532-ല്‍ വിശുദ്ധ ജെറോമും വേറെ രണ്ട് വൈദികരും കൂടി, അനാഥരെ ശുശ്രൂഷിക്കുന്നതിനും, യുവാക്കളുടെ വിദ്യാഭ്യാസത്തിനുമായി ഒരു സന്യാസ സഭ സ്ഥാപിച്ചു. രോഗികളെ ശുശ്രൂഷിക്കുന്നതിനിടക്ക് രോഗബാധിതനായ വിശുദ്ധ വിശുദ്ധ ജെറോം എമിലിയാനി 1537-ല്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1767-ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1928-ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ വിശുദ്ധനെ "ഉപേക്ഷിക്കപ്പെട്ടവരും, അനാഥരുമായ കുട്ടികളുടെ' ആഗോള മധ്യസ്ഥനായി നാമകരണം ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഇംഗ്ലണ്ടിലെ കിഗ്വേ 2. ഈജിപ്ഷ്യന്‍ വനിതയായ കോയിന്താ 3. ദക്ഷിണ ഇംഗ്ലണ്ടിലെ കുത്ത്മാന്‍ 4. റോമയിലെ പോള്‍, ലൂയിസ്, സിറിയാക്കൂസ് 5. ആര്‍മീനിയന്‍ സന്യാസികളായ ഡിയോനീഷ്യസ് എമിലിയന്‍, സെബാസ്റ്റ്യന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-02-08 06:37:00
Keywordsവിശുദ്ധ ജ
Created Date2016-02-06 18:17:22