Content | ആലപ്പുഴ: ബ്രദര്‍ സന്തോഷ് കരുമത്രയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹത്വത്തിന്‍ സാന്നിധ്യം ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ 22നു രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30വരെ തുന്‌പോളി കപ്പൂച്ചിന്‍ ആശ്രമദേവാലയത്തില്‍ നടക്കും. കണ്‍വന്‍ഷനില്‍ ദിവ്യബലി, ആരാധന, വചനപ്രഘോഷണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടായിരത്തോളംപേര്‍ക്കു വചനം ശ്രവിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്വാസികളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. രാജന്‍ മേനങ്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ മണ്ണാംതുരുത്ത്, ഫാ. ജോണ്‍പോള്‍ കപ്പൂച്ചിന്‍, ഫാ. തോമസ് മണിയാപൊഴിയില്‍, ഫാ. ജസ്റ്റിന്‍ വഞ്ചിക്കല്‍ എന്നിവര്‍ അറിയിച്ചു. |