category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവിതസാക്ഷ്യമാണ് ഏറ്റവും ഫലപ്രദമായ വിശ്വാസപ്രഘോഷണം: മാര്‍ ജോര്‍ജ് ആലഞ്ചേരി .
Contentകൊച്ചി: വിശ്വാസപ്രഘോഷണ രംഗത്തുണ്ടാകുന്ന വലിയ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാന്‍ സഭാമക്കള്‍ പരിശ്രമിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. ജീവിതസാക്ഷ്യമാണ് ഏറ്റവും ഫലപ്രദമായ വിശ്വാസപ്രഘോഷണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭാദിനാഘോഷം സഭയുടെ ആസ്ഥാനമായ കാക്കാനാട് മൌണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ സങ്കീര്‍ണതകളില്‍ ക്രിസ്തുവിശ്വാസികള്‍ ചോദ്യം ചെയ്യപ്പെടും; ചിലപ്പോള്‍ ഉന്മൂലം ചെയ്യപ്പെടും. ഇതാണു രക്തസാക്ഷിത്വം. മതപീഡങ്ങള്‍ വര്‍ധിക്കുന്തോറും വിശ്വാസജീവിതം കൂടുതല്‍ ജ്വലിക്കണം. തോമാശ്ളീഹായുടെ ധൈര്യം ഭാരത്തിലെ സഭാമക്കള്‍ക്കു മാതൃകയാണ്. ആഗോളസഭയിലെ കുടുംബപ്രേഷിത രംഗത്ത് കേരളസഭ വലിയ മുന്നേറ്റമാണു ടത്തിയിട്ടുള്ളത്. കൃഷിയോടും പരിസ്ഥിതിയോടും നാം കൂടുതല്‍ അടുക്കണം. സഭാമൂല്യങ്ങളില്‍ അടുയുറച്ച് മാധ്യമസാക്ഷരതയോടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ക്രിസ്തീയ കാഴ്ചപ്പാടോടെ ഇടപെടല്‍ നടത്താന്‍ നമുക്കു സാധിക്കണം. ആര്‍ഷഭാരത, ക്രൈസ്തവ സംസ്കാരങ്ങള്‍ സമന്വയിപ്പിച്ചു മുന്നേറുന്നതില്‍ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്നും താത്പര്യമെടുത്തിട്ടുണ്ട്. സാംസ്കാരിക അുരൂപണം പ്രോത്സാഹിപ്പിക്കപ്പെടണം. നല്ല ജീവിതസാക്ഷ്യങ്ങളിലൂടെ ല്ല ദൈവവിളികള്‍ ഉണ്ടാകുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

ഭാരതത്തിന്റെ അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെ പുണ്യസ്മൃതിയില്‍ സീറോ മലബാര്‍ ആസ്ഥാന മന്ദിരത്തിന്റെ അങ്കണത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തിയതോടെയാണു സഭാദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. ബിഷപ്പുമാരായ മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ ജോസഫ് കുന്നോത്ത്, മാര്‍ വിജയാന്ദ് ടുെംപുറം, എപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേല്‍ എന്നിവര്‍ രാവിലത്തെ സമ്മേളന ത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന അര്‍പ്പിച്ചു. സഭയിലെ വിവിധ മെത്രാന്മാരും വൈദികരും സഹകാര്‍മികരായി. ഉച്ചകഴിഞ്ഞ് ടന്ന പൊതുസമ്മേളത്തില്‍ യുഎഇയിലെ അബുദാബി ആസ്ഥാമായ ദക്ഷിണ അറേബ്യ അപ്പസ്തോലിക വികാരിയാത്തിലെ അപ്പസ്തോലിക വികാരി ബിഷപ് ഡോ. പോള്‍ ഹിന്‍ഡര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കി. സീറോ മലബാര്‍ സഭാമക്കളുടെ കൂട്ടായ്മയും സ്ഹേവും പ്രേഷിതപ്രവര്‍ത്ത ചൈത്യവും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ക്ളാരിസ്റ്റ് സഭയുടെ അസിസ്റ്റന്റ് സുപ്പീരിയര്‍ ജറല്‍ സിസ്റര്‍ ജിയോ മരിയ, സീറോ മലബാര്‍ സഭ റിലീജിയസ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് ഫാ. വില്‍സണ്‍ മൊയലന്‍, മലബാര്‍ മിഷറി ബ്രദേഴ്സിന്റെ സുപ്പീരിയര്‍ ജറല്‍ ബ്രദര്‍ ഫ്രാങ്കോ എന്നിവര്‍ സ്യസ്തജീവിതദര്‍ശങ്ങളെക്കുറിച്ചു സംസാരിച്ചു.

ബെന്നി ബഹാന്‍ എംഎല്‍എ, റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ. മാത്യു പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സിഡിന്റെ ഔദ്യോഗിക ബഹുമതിയായ വൈദികരത്ം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഫാ. ആന്റണി ഇലവുംകുടിക്ക് സമ്മേളത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ചു. മൂവാറ്റുപുഴ സെന്റ് അഗസ്റിന്‍സ് എച്ച്എസിലെ വിദ്യാര്‍ഥികള്‍, എഫ്സിസി സഭയുടെ അസീസി പ്രോവിന്‍സ് അംഗങ്ങള്‍, വാഴക്കുളം സെന്റ് പീറ്റേഴ്സ് മൈനര്‍ സെമിനാരി വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളില്‍ നിന്നും വൈദിക, അല്മായ പ്രതിനിധികള്‍, സ്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

സീറോ മലബാര്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, റവ. ഡോ. ജോര്‍ജ് ദാനവേലില്‍, ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ജോസ് പുലിവേലില്‍, റവ. ഡോ. ഷാജി കൊച്ചുപുരയില്‍, റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, ഫാ. ജോബി മാപ്രക്കാവില്‍, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പള്ളി, സിസ്റര്‍ ചൈതന്യ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

(Source: Deepika.com)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-07-08 00:00:00
Keywords
Created Date2015-07-08 18:08:43