Content | “എന്റെ സഹോദരരേ വിവിധ പരീക്ഷണങ്ങളില്‍ അകപ്പെടുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍, എന്തെന്നാല്‍ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങൾക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ” (യാക്കോബ് 1:2-3)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-13}#
ശുദ്ധീകരണസ്ഥലത്തില്‍ വേദന അനുഭവിക്കുന്ന ആത്മാക്കള്‍ക്കായി നമ്മുടെ പ്രാര്‍ത്ഥനകള്‍ മാത്രമല്ല, നമ്മുടെ ജീവിതത്തിലെ സഹനങ്ങളും നമ്മുക്ക് കാഴ്ചവെക്കാം. ഈ സഹനങ്ങള്‍ക്ക് വലിയ അര്‍ത്ഥമുണ്ടെന്ന് നാം മനസ്സിലാക്കണം. ഈ സഹനങ്ങള്‍ ഒരിക്കലും നഷ്ട്ടപ്പെട്ടു പോകാത്ത, ശേഖരിച്ചുവെക്കപ്പെടുന്ന വലിയ നിധിയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നമ്മെ പഠിപ്പിക്കുന്നു.
"അധികം നാള്‍ പഴക്കമില്ലാത്തതും, എന്നാല്‍ ഇന്ന് വളരെ വിരളമായി അനുഷ്ടിച്ച് വരുന്നതുമായ ഒരു ഭക്തിമാര്‍ഗ്ഗമുണ്ടായിരുന്നു- നമ്മെ ദിനംപ്രതി അലട്ടുന്ന ചെറിയ ചെറിയ തിരിച്ചടികളെ ദൈവത്തിന് സമര്‍പ്പിക്കുകയും അത് വഴി അവക്കൊരു അര്‍ത്ഥം നല്‍കുക എന്നതുമായിരുന്നു അത്. നാം എന്തെങ്കിലും സമര്‍പ്പിക്കുക എന്ന് പറഞ്ഞാല്‍ ശരിക്കും എന്താണ് അര്‍ത്ഥമാക്കുന്നത്? യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ചെറിയ ചെറിയ അസ്വസ്ഥതകള്‍ യേശുവിന്റെ അനുകമ്പയ്ക്കു മുന്നില്‍ വിട്ടുകൊടുക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഇപ്രകാരം ചെയ്തിട്ടുള്ളവര്‍ക്കറിയാം. തന്മൂലം മനുഷ്യവംശത്തിനു ഏറ്റവും ആവശ്യകരമായിട്ടുള്ള അനുകമ്പയെന്ന നിധിശേഖരത്തില്‍ അവയും ചേര്‍ക്കപ്പെടുന്നു. ഈ ഭക്തിരീതി തിരികെ കൊണ്ട് വരുന്നത് നല്ലതാണ് എന്ന വസ് തുത നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു."
(ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ, Spe Salvi)
#{red->n->n->വിചിന്തനം:}# ആത്മപരിത്യാഗത്തിന്റെ ഏതെങ്കിലും ഒരു പ്രവര്‍ത്തി ചെയ്യുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|