Content | “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹന്നാന്‍ 3:16)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-14}#
"സ്വാര്‍ത്ഥതയില്ലാതെ സ്നേഹിക്കുന്നവരുടെ ഒരു സ്ഥലമാണ് സ്വര്‍ഗ്ഗം. അങ്ങിനെയുള്ളവര്‍ക്ക് മാത്രമേ അവിടെ വസിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ നിസ്വാര്‍ത്ഥമായി സ്നേഹിക്കുവാനുള്ള പക്വത ഇല്ലാതെ മരിക്കുന്നവർ, ശുദ്ധീകരണ സ്ഥലം എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നു. മരണത്തിനും സ്വർഗ്ഗത്തിനും ഇടക്കുള്ള ഈ അവസ്ഥയില്‍ ഇവര്‍ കുറച്ച് തങ്ങുമെങ്കിലും ഈ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ വിധിക്കപ്പെട്ടവരാണ്. അവിടെ നൈരാശ്യമോ, കയ്പ്പേറിയ അനുഭവങ്ങളോ ഇല്ല. സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാനുള്ള കാത്തിരിപ്പിന്റെ വേദന അനുഭവിക്കുമ്പോഴും, ശുദ്ധീകരണസ്ഥലം സ്വര്‍ഗ്ഗത്തിലെ ആനന്ദം മുന്‍കൂട്ടി അറിയാൻ കഴിയുന്ന ഒരു അവസ്ഥകൂടിയാണ്."
(ബൈബിൾ പണ്ഡിതനും ഗ്രന്ഥകാരനുമായ ഫാ. മൈക്കേല്‍ ജെ. ടെയ്‌ലര്‍, SJ)
#{red->n->n->വിചിന്തനം:}# നിങ്ങള്‍ പ്രായമാകുന്നതിനൊപ്പം ആത്മീയമായി പക്വത ആര്‍ജ്ജിക്കുന്നുണ്ടോ ? അതോ വെറും പ്രായമാവുക മാത്രമാണോ ചെയ്യുന്നത്. വിചിന്തനം നടത്തുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|