CALENDAR

18 / February

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ശിമയോന്‍
Contentയേശുവിന്റെ രക്തബന്ധത്തില്‍ പെട്ട ഒരാളായിരുന്നു വിശുദ്ധ ശിമയോന്‍. അപ്പസ്തോലിക കാലഘട്ടത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ക്ലിയോഫാസിന്റെ മകനായിരുന്ന ശിമയോന്‍ അപ്പസ്തോലനായ യാക്കോബിന്റെ പിന്‍ഗാമിയായി ജെറുസലേമിലെ രണ്ടാമത്തെ മെത്രാനായി എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഗവര്‍ണറായിരുന്ന അറ്റിക്കൂസ് വിശുദ്ധനെ 'ഒരു ക്രിസ്ത്യാനിയും, യേശുവുമായി രക്തബന്ധമുള്ളവനെന്നും' പറഞ്ഞ് കുറ്റം ചുമത്തി തടവിലാക്കി. യേശുവിന്റെ മരണത്തിനു ശേഷം കുറച്ച് കാലത്തോളം ദാവീദിന്റെ പിന്‍ഗാമികളായിട്ടുള്ള എല്ലാവരേയും പിടികൂടി തടവിലാക്കിയിരുന്നു. എല്ലാവിധത്തിലുള്ള പീഡനങ്ങള്‍ക്ക് ശേഷം രക്ഷകനേ വധിച്ചതുപോലെ പോലെ വിശുദ്ധനേയും കുരിശില്‍ തറച്ചു കൊന്നു. തന്റെ 120 മത്തെ വയസ്സില്‍ ധൈര്യത്തോടും സന്തോഷത്തോടും കൂടിയാണ് കുരിശു മരണം ഏറ്റുവാങ്ങിയതെന്ന് അതിനു സാക്ഷ്യം വഹിച്ചവര്‍ പ്രശംസിച്ചിട്ടുണ്ട്. 106 ഫെബ്രുവരി 18നാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചത്‌. ജെറുസലേമിനെ ഉപരോധിക്കുന്നതും, നാശമാക്കുന്നതും ഈ വിശുദ്ധന്റെ മെത്രാന്‍ ഭരണ സമയത്താണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ജര്‍മ്മന്‍ കവിയായ ആഞ്ചില്‍ബെര്‍ട്ട് 2. ഏഷ്യാമൈനറിലെ ചാരലമ്പിയാസും കൂട്ടരും 3. ആഫ്രിക്കന്‍ രക്തസാക്ഷികളായ ലുസിയൂസും സില്‍വാനൂസും റൂത്തുളൂസും ക്ലാസിക്കൂസും സെക്കൂസും ഫ്രുക്സ്തുളൂസും മാക്സിമൂസും 4. ക്ലോഡ് ദെലാ കൊളമ്പിയേര്‍ 5. മാക്സിമൂസും ക്ലവേഡിയൂസും പ്രെപെഡിക്നായും അലക്സാണ്ടറും കുത്തിയാസും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-02-18 07:56:00
Keywordsഅപ്പസ്തോല
Created Date2016-02-14 12:32:28