category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിത്യകന്യകയായ മറിയം.
Contentസഭ തൻറെ വിശ്വാസത്തിൻറെ ആദിമകാലം മുതൽ ഇങ്ങനെ ഏറ്റു പറയുന്നു: "പരിശുദ്ധാത്മാവിൻറെ ശക്തിയാൽ മാത്രമാണ്, കന്യകാമറിയത്തിൻറെ ഉദരത്തിൽ യേശു സംജാതനായത്". അതോടൊപ്പം ഈ സംഭവത്തിൻറെ ശരീരിക യഥാർഥ്യവും സഭ ഉറപ്പിച്ചുപറയുന്നു: “യേശു ഗർഭസ്ഥനായത് പുരുഷബീജം കൂടാതെ, പരിശുദ്ധാത്മാവിനാലാണ്". അവിടുത്തെ കന്യകാ ജനനത്തിൽ സഭാപിതാക്കന്മാർ കാണുന്ന അടയാളം ഇതാണ്: നമ്മുടേതുപോലെയുള്ള മനുഷ്യ പ്രകൃതിയിൽ പൂജാതനായത് യഥാർഥത്തിൽ ദൈവപുത്രനായിരുന്നു. കന്യാജനനത്തെ സുവിശേഷകന്മാർ ദർശിക്കുന്നത്, മനുഷ്യബുദ്ധിക്കും മാനുഷിക സാധ്യതകൾക്കും അതീതമായ ഒരു ദൈവീകപ്രവൃത്തിയായിട്ടാണ്. "അവൾ ഗർഭം ധരിച്ചിരിക്കുന്നതു പരിശുദ്ധാത്മാവിൽ നിന്നാണ്", മറിയത്തോടു വിവാഹവാഗ്ദാനം ചെയ്തിരുന്ന ജോസഫിനോടു ദൂതൻ പറഞ്ഞു. ഏശയ്യാ പ്രവാചകൻ മുഖേന നല്കപ്പെട്ട ദൈവികവാഗ്ദാനത്തിൻറെ പൂർത്തീകരണമാണു സഭ ഇവിടെ ദർശിക്കുന്നത്. ”ഇതാ കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും“. മർക്കോസ് സുവിശേഷകനും പുതിയ നിയമത്തിലെ ലേഖനകർത്താക്കളും, ഈശോയുടെ കന്യകാജനനത്തേക്കുറിച്ചു മൗനം അവലംബിക്കുന്നതിൽ ചിലപ്പോൾ ആളുകൾ അസ്വസ്തരാകാറുണ്ട്. കന്യകാജനനത്തെ സംബന്ധിക്കുന്ന വിവരണങ്ങൾ ചരിത്രമെന്ന് അവകാശപ്പെടാൻ കഴിയാത്ത ഐതിഹ്യങ്ങളോ ,ദൈവശാസ്ത്രജ്ഞന്മാരുടെ സങ്കല്പസൃഷ്ടികളോ ആയിക്കൂടേ എന്നു സംശയിക്കുന്നവരുണ്ട്. ഇതിനു നാം നല്കേണ്ട മറുപടി ഇതാണ്: ഈശോയുടെ കന്യകാജനനത്തിലുള്ള വിശ്വാസം അവിശ്വാസികളിൽ, യഹൂദരിലും വിജാതീയരിലും, ആദ്യകാലം മുതൽ ശക്തമായ എതിർപ്പും അവഹേളനവും തെറ്റിദ്ധാരണയും ഉളവാക്കിയിട്ടുണ്ട്. അതിനാൽ ഈശോയുടെ കന്യകാജനനം, പ്രാചീനമതേതിഹാസങ്ങളിൽനിന്നു സ്വാധീനമുൾക്കൊണ്ട കഥയോ, സഭയുടെ ആദിമകാലത്ത് പ്രചാരത്തിലിരുന്ന ചില സങ്കല്പങ്ങളുടെ അനുരൂപണങ്ങളോ അല്ലെന്നതു തീർച്ച. മനുഷ്യാവതാരം മുതൽ പെസഹാചരണം വരെയുള്ള മിശിഹാരഹസ്യങ്ങളുടെ സാകല്യതയിൽ, “ഈ രഹസ്യങ്ങളൂടെ അന്യോന്യബന്ധത്തെ” ഈശൊയുടെ കന്യാജനനം ആകുന്ന സംഭവത്തിൽ ദർശിക്കുന്ന വിശ്വാസത്തിനു മാത്രമേ, ആ സംഭവത്തെ ഗ്രഹിക്കനാകൂ. അന്തിയോക്യായിലെ വി. ഇഗ്നേഷ്യസ് പ്രസ്തുത ബന്ധത്തിന് സക്ഷ്യം നല്കുന്നുണ്ട്: “ മറിയത്തിൻറെ കന്യാത്വവും മാതൃത്വവും , കർത്താവിൻറെ മരണം പോലും, ഈ ലോകത്തിൻറെ ഭരണാധികാരിയുടെ ദൃഷ്ടിയിൽ പെട്ടില്ല; പ്രഘോഷണ യോഗ്യങ്ങളായ ഈ മൂന്നു രഹസ്യങ്ങളും ദൈവത്തിൻറെ നിശബ്ദ്തയിൽ നിറവേറിയവയാണ്“. (Derived from the teachings of the Church)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-07-08 00:00:00
Keywords
Created Date2015-07-08 18:19:15