category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading ക്രൈസ്തവര്‍ ഇല്ലെങ്കില്‍ മധ്യപൂര്‍വ്വേഷ്യയില്ല: ഇസ്ളാമിക പണ്ഡിതന്‍
Contentക്രൈസ്തവ പലായനത്തെ ഗൗരവമായി കാണണമെന്ന് ലെബനോൻ മതനേതാവ്. . there is no Middle East without Christians of the East - The Middle East will no longer exist if the exodus of the Christians of the East continues to reduce the presence of those bearing the name of Christ in the Middle Eastern countries. ബെയ്റൂട്ട്: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‍ ക്രൈസ്തവര്‍ ഇല്ലാതായാല്‍ അത് മധ്യപൂര്‍വ്വേഷ്യ ഇല്ലാതാകുന്നതിന് സമാനമാണെന്ന് ലെബനീസ് റിപ്പബ്ലിക്കിന്റെ മുഫ്തി ഷെയ്ഖ് അബ്ദൽ ലത്തീഫ് ദരിയന്‍. പലായനം മൂലം ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. മക്കസേദ് സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് ബിരുദം നൽകി ആദരിക്കുന്ന ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരോടൊപ്പം സഹവർത്തിക്കുന്നതിൽ സന്തുഷ്ടരാണെന്ന് ലബനീസ് സുന്നി വിഭാഗത്തിന്റെ പ്രതിനിധിയായ അദ്ദേഹം അറിയിച്ചു. സ്വദേശത്ത് മടങ്ങിയെത്താൻ അദ്ദേഹം യുവജനങ്ങളെ ക്ഷണിച്ചു. ക്രൈസ്തവ നരഹത്യയ്ക്ക് ഗൗരവമായ ശിക്ഷ നൽകണം. ജീവിതം ഓരോ നിമിഷവും ആനന്ദകരമാക്കാൻ പരിശ്രമിക്കണമെന്നും ഷെയ്ക്ക് അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു. ഇസ്ളാമിക് വിദ്യാലയങ്ങൾ മതസൗഹാർദത്തിന് മുൻതൂക്കം നൽകി ലോകത്തെ ഒരു കുടുംബമായി നോക്കി കാണാൻ തലമുറകൾക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 ൽ ലെബനീസ് റിപ്പബ്ളിക്ക് ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ക്ക് അബ്ദുൽ ലത്തീഫ് സൗഹൃദ സംഭാഷണങ്ങൾക്ക് പ്രശസ്തനാണ്. ക്രൈസ്തവർക്ക് നേരെ നടക്കുന്ന മുസ്ളിം സുന്നി വിഭാഗത്തിന്റെ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-07-19 11:26:00
Keywords
Created Date2018-07-19 11:22:54