Content | ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തിലുള്ള 30ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഇന്നു നടക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കുടമാളൂരിലെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ ഫൊറോനാ പള്ളിയിലേക്കും അതിരൂപതയുടെ വിവിധ ഫൊറോനകളില്‍നിന്നുള്ള ആയിരക്കണക്കിനു കുഞ്ഞുമിഷ്ണറിമാരാണ് തീര്‍ത്ഥാടനം നടത്തുക.
ഉച്ചയ്ക്ക് 12ന് ആലപ്പുഴ മേഖല ഡയറക്ടര്‍ ഫാ.തോമസ് മുട്ടേല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്കും. തുടര്‍ന്നു വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന നടക്കും. തീര്‍ത്ഥാടകര്‍ക്കുള്ള നേര്‍ച്ചഭക്ഷണം കുടമാളൂര്‍ ഫൊറോന പള്ളിയില്‍ ക്രമീകരിച്ചിട്ടുണ്ട്. |