category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ. ആന്റണി സേവ്യറിന് ഡബ്ലിനിൽ സ്വീകരണം നൽകി
Contentഡബ്ലിന്‍: വരാപ്പുഴ അതിരൂപതയിൽ നിന്നും അയർലണ്ടിൽ സേവനത്തിനായി റവ. ഫാ. ആന്റണി വിബിൻ സേവ്യർ ഡബ്ലിനിൽ എത്തി ചേർന്നു. ഡബ്ളിൻ ആർച്ച് ബിഷപ്പായ ഡർമിയ്ഡ് മാർട്ടിൻ, വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനോട് പ്രത്യേകം ആവശ്യപ്പെട്ടതനുസരിച്ചാണ് ആന്റണി വിബിൻ സേവ്യർ അച്ചൻ ഇവിടെ എത്തിച്ചേർന്നത്. എയർപോർട്ട് പാരിഷ് വികാരിയായ ഡെസ്മണ്ട് ഡോയേലിനുവേണ്ടി പാരിഷ് സെക്രട്ടറി സ്‌റ്റെഫനി പെപ്പറും റവ. ഫാ. ജോർജ് അഗസ്റ്റിനും പൂചെണ്ടുകൾ നൽകി ആന്റണി വിബിൻ സേവ്യർ അച്ചനെ, ഡബ്ളിൻ എയർപോർട്ടിൽ ഇന്നലെ സ്വീകരിച്ചു. സെന്റ്‌ ഫിനിയന്‍സ് ചർച്ച് റിവർ വാലിയുടെയും, ഔർ ലേഡി ക്വീൻ ഓഫ് ഹെവൻ ചർച്ച് ഡബ്ലിൻ എയർപോർട്ടിന്റെയും ഇൻചാർജാണ് അച്ചൻ. ന്യൂടൗൺ നെറ്റിവിറ്റി ദേവാലയത്തിൽ ഇന്ന് വൈകുന്നേരം ഫാ. ആന്റണിയ്ക്കു സ്വീകരണം നൽകുന്നതാണ്. കെസിബിസിയുടെ ജോയിന്റ്‌ സെക്രട്ടറിയായും, വരാപ്പുഴ അതിരൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസറായും, ജീവനാഥം മാസികയുടെ മാനേജിങ് എഡിറ്ററായും അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-04 11:56:00
Keywordsഅയര്‍
Created Date2018-08-04 11:52:22