category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെയ്റോസ് ബൈബിള്‍ കൺവെൻഷൻ, ഷെഫീൽഡിൽ മാർച്ച് 4, 5, 6 തിയ്യതികളിൽ
Contentവലിയ നോമ്പിന്റെ ദിവസങ്ങൾ ഫലദായകമാക്കാന്‍, പ്രശസ്ത വചനപ്രഘോഷകനും അതിരമ്പുഴ കാരീസ് ഭവൻ ഡയറക്ടറുമായ ഫാ.കുര്യൻ കാരിക്കൽ, ക്രിസ്ത്യൻ ഭക്തിഗാന രചയിതാവും, സംഗീതജ്ഞനുമായ പീറ്റർ ചേരാനെല്ലൂർ, ബ്രദർ റെജി കൊട്ടാരം എന്നിവർ നയിക്കുന്ന മൂന്ന് ദിവസത്തെ കെയ്റോസ് ബൈബിൾ കൺവെൻഷൻ മാർച്ച് 4, 5, 6 (വെള്ളി,ശനി,ഞായർ) തിയ്യതികളിൽ ഷെഫീൽഡ് സെന്റ് പാട്രിക്സ് പള്ളിയിൽ (Barnsley Road,S5 0QF) നടക്കും. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിച്ച് രാത്രി 10 ന് അവസാനിക്കുന്ന ധ്യാനം, ശനിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5 മണിവരെയും ഞായർ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 9 വരെയുമാണ് നടക്കുക. ദിവ്യബലി, ആരാധന, സ്പിരിച്വൽ ഷെയറിംങ്, കുമ്പസാരം, കുട്ടികൾക്ക് പ്രത്യേക ധ്യാനം എന്നീ ശുശ്രൂഷകൾ ഉണ്ടായിരിക്കും. ഫാ.തോമസ് മടുക്കുംമൂട്ടിൽ, ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ എന്നിവരും ശുശ്രൂഷകളിൽ സംബന്ധിക്കും. ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ.ബിജു കുന്നക്കാട്ട് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബിജു മാത്യു:- 07828283353.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-02-29 00:00:00
KeywordsSt Patrick's Catholic Church, Sheffield, kairos bible convention, malayalam, pravachaka sabdam, peter cheranalloor, fr.kurian karickal
Created Date2016-02-29 19:06:57