Content | “ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക, മരിച്ചവരോടുള്ള കടമ മറക്കരുത്” (പ്രഭാഷകന്‍ 7:33)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-1}#
ശുദ്ധീകരണസ്ഥലത്തെ ഭീകരമായ അഗ്നിയെ ദൈവം ഒരു സ്ത്രീയ്ക്കു കാണിച്ചു കൊടുത്തു. പാപികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അവരുടെ പാപങ്ങളുടെ എണ്ണത്തിനു തുല്ല്യമാണെന്നു ആ സ്ത്രീക്ക് മനസ്സിലായി. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ അവളുടെ ആത്മാവിനെ വളരെ അഗാധമായി സ്പര്‍ശിച്ചതിനാല്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി അവള്‍ എല്ലാ സഹനങ്ങളും സഹിച്ചു.
ദൈവം അവളോടു പറഞ്ഞു "നിനക്ക് താങ്ങുവാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലായ ഭാരം വഹിച്ചു, സ്വയം അപകടം വരുത്തിവെക്കരുത്" അവളുടെ ആത്മാവ് സങ്കടപൂര്‍വ്വം മറുപടി കൊടുത്തു: “ദൈവമേ, കുറച്ച് പേരെ എങ്കിലും മോചിപ്പിക്കുവാനായി ഞാന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നു” ദൈവം ചോദിച്ചു “എത്രപേരെ ഞാന്‍ സ്വതന്ത്രരാക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?”, “ഞാന്‍ ചെയ്യുന്ന പ്രായശ്ചിത്വം വഴി നിന്റെ കാരുണ്യത്തിനു അനുസൃതമായി കഴിയുന്നത്ര പേരെ സ്വതന്ത്രരാക്കുക” അവള്‍ മറുപടി കൊടുത്തു. അപ്പോള്‍ ദൈവം പറഞ്ഞു “ഇതാ ആയിരം പേരെ എടുത്തു കൊള്ളുക.”
ആ പാവപ്പെട്ട ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തിന് പുറത്തേക്കെടുക്കപ്പെട്ടു. അവര്‍ അഗ്നിയാല്‍ പൊള്ളിയ നിലയിലും, രക്തമൊലിക്കുന്നതും വൃത്തിഹീനവുമായിരുന്ന അവസ്ഥയിലായിരുന്നു. ആത്മാവ് ചോദിച്ചു “ദൈവമേ ഇനി ഈ ആത്മാക്കള്‍ക്ക് എന്ത് സംഭവിക്കും? കാരണം അവര്‍ക്ക് ഈ അവസ്ഥയില്‍ സ്വര്‍ഗ്ഗീയ രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയില്ലല്ലോ. അപ്പോള്‍ തന്റെ കാരുണ്യത്താല്‍ ദൈവം ഇപ്രകാരം അരുളി ചെയ്തു, “നിന്റെ നേത്രങ്ങളില്‍ നിന്നും ഒഴുകിയ സ്നേഹമാകുന്ന കണ്ണുനീര്‍ കൊണ്ട് നീ അവരെ കുളിപ്പിച്ചു.” പെട്ടെന്ന്‍ തന്നെ അവിടെ വലിയൊരു പരന്ന പാത്രം പ്രത്യക്ഷപ്പെട്ടു.
അസന്തുഷ്ടരായിരുന്ന ആ ആത്മാക്കള്‍ ഉടനെതന്നെ അതിലേക്ക് എടുത്ത് ചാടുകയും ആ സ്നേഹത്തില്‍ മുങ്ങികുളിക്കുകയും ചെയ്തു. സൂര്യനേപ്പോലെ തിളങ്ങുന്നവരായി അവര്‍ മാറി. അടക്കാനാവാത്ത സന്തോഷത്തോട് കൂടി സ്ത്രീ പറഞ്ഞു: “എല്ലാ ആത്മാക്കളും അങ്ങയെ എന്നെന്നേക്കും സ്തുതിക്കും. ഇപ്പോള്‍ ഇവര്‍ സ്വര്‍ഗ്ഗരാജ്യത്തിനു യോഗ്യരായിരിക്കുന്നു.” അവരുടെ ശിരസ്സില്‍ അവരെ വീണ്ടെടുത്ത സ്നേഹത്തിന്റെ കിരീടം ചൂടിച്ചതിനുശേഷം ദൈവം പറഞ്ഞു: “നിങ്ങള്‍ എന്നെന്നേക്കുമായി ഈ കിരീടം ധരിക്കുക, അതിനാല്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കേണ്ടതിന്‍റെ സമയത്തിനും ഒമ്പത് വര്‍ഷം മുന്‍പേ സ്നേഹത്തിന്റെ കണ്ണുനീരിനാല്‍ മോചിതരായി എന്ന് എന്റെ രാജ്യത്തെ മുഴുവന്‍ പേരും അറിയുവാനിടവരട്ടേ”.
(മഗ്ദേബര്‍ഗിലെ വിശുദ്ധ മെച്ച്ത്തില്‍ഡ്)
#{red->n->n->വിചിന്തനം:}# ദൈവത്തേപ്പോലെ കരുണയുള്ളവരാകാന്‍ ശ്രമിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|