CALENDAR

7 / March

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധരായ പെര്‍പെടുവായും ഫെലിസിറ്റാസും
Contentഒന്നാം നൂറ്റാണ്ടിലെ തിരുസഭാ ചരിത്രപുസ്തകത്തിന്റെ താളുകളിലൊന്ന്‍ വിശുദ്ധരായ പെര്‍പെടുവായേയും, ഫെലിസിറ്റാസിനേയും കുറിച്ചുള്ള വിവരണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഈ രണ്ടു പേരെയും വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുവാനുള്ള വിധി കേട്ടപ്പോള്‍ അവര്‍ക്കുണ്ടായ അവിശ്വസനീയമായ ഭാവഭേദങ്ങള്‍ ചരിത്രരേഖകള്‍ വ്യക്തമായി കാണിച്ചു തരുന്നു. അമ്മയായിരുന്ന വിബിയ പെര്‍പെടുവായും, ഒരു അടിമയും തന്റെ മരണത്തിനു മൂന്നു ദിവസം മുന്‍പ് മാത്രം ഒരു കുട്ടിക്ക് ജന്മം നല്‍കിയവളുമായ ഫെലിസിറ്റാസും ക്രിസ്തീയ വിശ്വാസത്തില്‍ ആഴപ്പെട്ട രണ്ട് വ്യക്തികളായിരിന്നു. ഇത്തരം മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് നേരെയുള്ള സെപ്റ്റിമിയൂസ് സെവേരൂസിന്റെ കീഴിലുള്ള മതപീഡനം വളരെ കഠിനമായിരുന്നു. ആധികാരിക രേഖകളില്‍ ഇപ്രകാരമുള്ള ഹൃദയസ്പര്‍ശിയായ ഒരു വിവരണം നമുക്ക് കാണുവാന്‍ സാധിക്കും: ‘ആ ദിവസം വന്നു കഴിഞ്ഞു, അവരെ ക്രൂരമൃഗത്തിനെറിഞ്ഞു കൊടുക്കുന്ന ആ ദിവസം', തനിക്ക് മുന്നേ തന്റെ കൂട്ടുകാരിയെ മൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുമോ എന്ന ഭയത്താല്‍ ഫെലിസിറ്റാസ് ദുഃഖവതിയായിരുന്നു. അവള്‍ക്ക് എട്ടു മാസം ഗര്‍ഭണിയായിരിന്നു. റോമന്‍ നിയമമനുസരിച്ച് അങ്ങനെയുള്ളവരെ അവരുടെ കുട്ടിയുടെ മരണത്തിനു മുന്‍പ് കൊല്ലുവാന്‍ പാടില്ല. പക്ഷേ അവളുടെ സഹതടവുകാരുടെ പ്രാര്‍ത്ഥനകള്‍ ഫലിക്കുകയും അവള്‍ക്ക് ഒരു പെണ്‍കുട്ടി പിറക്കുന്നത് വരെ അവളുടെ സമയം നീട്ടപ്പെടുകയും ചെയ്തു. പ്രസവവേദനയാല്‍ പുളയുന്ന അവളെ നോക്കി കാവല്‍ക്കാരില്‍ ഒരാള്‍ ഇങ്ങനെ ചോദിച്ചു, “ഇപ്പോള്‍ നീ ഇത്രമാത്രം സഹനമനുഭവിക്കുന്നുവെങ്കില്‍ നിന്നെ വന്യമൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുമ്പോള്‍ നീ എന്ത് ചെയ്യും?” അവളുടെ മറുപടി ഇപ്രകാരമായിരിന്നു, “ഇപ്പോള്‍ ഞാന്‍ സഹിക്കുന്നു, പക്ഷേ എനിക്ക് വേണ്ടി സഹിക്കുന്ന മറ്റൊരാളും എന്നിലുണ്ട്. കാരണം അവനുവേണ്ടിയാണ് ഞാന്‍ സഹിക്കുന്നത്”. ‘പേറ്റ് നോവനുഭവിച്ചപ്പോള്‍ അവള്‍ക്ക് സങ്കടമായിരുന്നു. പക്ഷേ, വന്യമൃഗങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അവള്‍ ആനന്ദിക്കുകയായിരുന്നു.’ AD മാര്‍ച്ച് 7ന് ആ ധീരവനിതകളെ പോരാട്ട രംഗവേദിയിലേക്ക് (Amphitheatre) കൊണ്ടുപോയി. തങ്ങളുടെ ദുര്‍ബ്ബലത അറിയാമായിരുന്നുവെങ്കിലും യേശുവിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട്, യേശുവിനാല്‍ ക്ഷണിക്കപ്പെട്ട തങ്ങളുടെ രക്തസാക്ഷിത്വമകുടം ചൂടുവാനായി അവര്‍ ഒരാഘോഷത്തിനെന്നവണ്ണം ധൈര്യപൂര്‍വ്വം പോയി. ക്രൂരമായി ചമ്മട്ടികൊണ്ട് അടിച്ചു മുറിവേല്‍പ്പിക്കപ്പെട്ടു. അതിനു ശേഷം അവരേ അസാമാന്യശക്തിയും, കലിയുമുള്ള ഒരു കാട്ടു പോത്തിന് എറിഞ്ഞു കൊടുത്തു. അത് അവരെ കുത്തിമുറിവേല്‍പ്പിക്കുകയും ഒടുവില്‍ വാളിനിരയാക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അനിയാനെ ആശ്രമത്തിലെ ആര്‍ഡോ 2. വെല്‍ഷിലെ ഡേയിഫര്‍ 3. സോയിഡോണ്‍സ് ബിഷപ്പായ ഡ്രൌസിനൂസ് 4. നോര്‍ത്തമ്പ്രിയായിലെ എസ്റ്റേര്‍വയിന്‍ 5. വെല്‍ഷുവിലെ എനൊഡോക്ക് 6. ഈജിപ്തുകാരനായ സാധുവായ പോള്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/3?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-03-07 05:18:00
Keywordsവിശുദ്ധരായ
Created Date2016-03-06 13:19:36