category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആസിയ ജയിൽ മോചിതയായി; വിദേശത്തേക്ക്
Content ഇസ്ലാമാബാദ്: അനിശ്ചിതത്വങ്ങള്‍ക്കും തീവ്ര ഇസ്ലാം മതസ്ഥരുടെ പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ക്രൈസ്തവ വനിത ആസിയ ബീബിയെ ജയിലില്‍നിന്നും മോചിപ്പിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു എട്ടു വര്‍ഷം കാരാഗൃഹവാസം അനുഭവിച്ച ആസിയ ബീബി കുറ്റവിമുക്തയാക്കപ്പെട്ടിട്ടും ജയില്‍ മോചനം സാധ്യമായിരുന്നില്ല. ആസിയ ബീബി ജയില്‍ മോചിതയായെന്നു അവരുടെ അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂകാണ് ആഗോള സമൂഹത്തെ അറിയിച്ചത്. അവര്‍ ഇപ്പോള്‍ വിമാനത്തിലാണ് ഉള്ളതെന്നും എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ തന്നെ ആസിയ ബീബിയെ മോചിപ്പിച്ചുള്ള ഉത്തരവ് മുള്‍ട്ടാനിലെ ജയിലില്‍ ലഭിച്ചു. ഇതേ തുടര്‍ന്നായിരുന്നു ജയില്‍ മോചനം. കഴിഞ്ഞ ആഴ്ചയായിരുന്നു പാക് പരമോന്നത കോടതി ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയത്. ഇസ്ലാമിക സംഘടനകൾ രാജ്യവ്യാപകമായി അഴിച്ചുവിട്ട അക്രമങ്ങളെ തുടര്‍ന്നു ആസിയായുടെ മോചനം വയ്ക്കുകയായിരുന്നു. എന്നാൽ ആസിയക്ക് പിന്തുണയുമായി വിവിധ രാജ്യങ്ങൾ തന്നെ രംഗത്തെത്തിയിരിന്നു. അഭയം ഒരുക്കാൻ സന്നദ്ധത അറിയിച്ചു സന്നദ്ധ സംഘടനകളും സജീവമായിരുന്നു. എട്ടു വർഷത്തെ പ്രാർത്ഥനക്ക് ലഭിച്ച പ്രത്യുത്തരത്തിന് ദൈവത്തിന് നന്ദി പറയുകയാണ് പാക്ക് ക്രൈസ്തവർ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-11-08 05:01:00
Keywordsആസിയ
Created Date2018-11-08 05:05:29