category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോക ജനസംഖ്യയിൽ കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും വളർച്ച ലോകത്തെ അമ്പരിപ്പിക്കുന്നു
Contentകത്തോലിക്കാ വിശ്വാസത്തിനെതിരെ രാജ്യങ്ങൾ നിയമങ്ങൾ നിർമ്മിക്കുമ്പോഴും, പല സ്ഥലങ്ങളിലും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുമ്പോഴും, ക്രിസ്തുവിന്റെ സഭ വളർന്നുകൊണ്ടിരിക്കുന്നു. ലോക ജനസംഖ്യയിൽ കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുന്നതായി സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തെ അമ്പരിപ്പിച്ചു കൊണ്ട് ആഫ്രിക്കയിലും ഏഷ്യയിലും വൻ വർദ്ധനയാണ് കണക്കുകൾചൂണ്ടി കാണിക്കുന്നത്. വത്തിക്കാൻ പ്രസ് പ്രസിദ്ധീകരിച്ച ലോക കത്തോലിക്കാ സ്ഥിതിവിവര കണക്കനുസരിച്ച്, 2005-ൽ 111 കോടി (ലോക ജനസംഖ്യയുടെ 17.3%) ആയിരുന്ന കത്തോലിക്കാ ജനസംഖ്യ, 2014 ആയപ്പോൾ 127 കോടി (ലോക ജനസംഖ്യയുടെ 17.8%) ആയി ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പഠനവീഷയമാക്കിയ കാലഘട്ടത്തിൽ ആഫ്രിക്കയിൽ കത്തോലിക്കാ ജനസംഖ്യ 41% ഉയരുകയുണ്ടായി. ഏഷ്യയിൽ അതേ കാലഘട്ടത്തിലെ കത്തോലിക്കാ ജനസംഖ്യയുടെ വളർച്ച 20% ആയിരുന്നു. അതേ കാലഘട്ടത്തിൽ തെക്ക്-വടക്ക് അമേരിക്കകളിൽ കത്തോലിക്കാ ജനസംഖ്യയുടെ വളർച്ച 11.7% ആയിരുന്നു. ഓഷ്യാനയിൽo.8% വളർച്ചയും, യൂറോപ്പിൽ 2% വളർച്ചയുമാണ് പ്രസ്തുത കാലഘട്ടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2014-ലെ കണക്കനുസരിച്ച് ലോകത്താകമാനമുള്ള കത്തോലിക്കരിൽ 48% ജീവിക്കുന്നത് തെക്ക്-വടക്കൻ അമേരിക്കകളിലാണ്. അത് യൂറോപ്പിൽ 22.6% - ഉം ആഫ്രിക്കയിൽ 17%-ഉം ആണ്. ഏഷ്യയിൽ അത് 10-9%; ഓഷ്യാനയിൽ 0.8%. വൈദികരുടെ എണ്ണം 2005-ൽ 4,06411 ആയിരുന്നത് 2014-ൽ 4,57929 ആയി ഉയർന്നു. ശെമ്മാശന്മാരുടെ എണ്ണം അതേ കാലയളവിൽ 33000-ത്തിൽ നിന്നും 44566 ആയി. വൈദികരുടെ എണ്ണത്തിൽ ആഫ്രിക്കയിൽ 32.6% വളർച്ചയുണ്ടായപ്പോൾ, ഏഷ്യയിൽ 27.1% വളർച്ചയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. സഭാ പ്രവർത്തകരായ പുരഷന്മാരുടെ എണ്ണത്തിൽ ആഫ്രിക്കയിലും ഏഷ്യയിലും വളർച്ചയുണ്ടായി. സ്ഥിരശെമ്മാശന്മാരിൽ (Permanent Deacons) 97.5% പേരും അമേരിക്കകളിലും യൂറോപ്പിലുമാണ് ജീവിക്കുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റ കാലഘട്ടത്തിൽ വർദ്ധിച്ചു തുടങ്ങിയ വൈദിക വിദ്യാർത്ഥികളുടെ എണ്ണം 1978-ൽ 63882 ആയിരുന്നത് 2005-ൽ 1,14439 ആയി. 2011-ലും വൈദിക വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു (1,16939) . ആഫ്രിക്കയിലും ഏഷ്യയിലുമാണ് വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായത്.(യഥാക്രമം 30.9%, 29.4%) അവലംബം: Annuarium Statisticum Ecclesiae (2014) Annuario Pontifici(2016)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-09 00:00:00
Keywordsworld catholic population, pravachaka sabdam
Created Date2016-03-09 09:50:10