category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫ്രാന്‍സിസ്‌കന്‍ ചിന്തകള്‍ക്ക് പ്രസക്തിയുള്ള കാലഘട്ടമാണിതെന്ന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
Contentതൊടുപുഴ: ഫ്രാന്‍സിസ്‌കന്‍ ചിന്തകള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിതെന്നു കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ഫ്രാന്‍സിസ്‌കന്‍ അല്‍മായ സംഘടന കോതമംഗലം രൂപത വാര്‍ഷികവും ശതോത്തര സുവര്‍ണ ജൂബിലി ആഘോഷവും തിരുനാളും വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളി പാരിഷ്ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത വിശുദ്ധ ഫ്രാന്‍സിസ് അസീസി ജീവിതത്തിലൂടെ കാണിച്ചുനല്‍കിയിരുന്നു.പ്രകൃതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്. വേറിട്ട പ്രവര്‍ത്തനത്തിലൂടെ അനേകര്‍ക്ക് ആശ്വാസമാകുന്ന ഫ്രാന്‍സിസ്‌കന്‍ അല്മായ സംഘടനയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ രൂപത പ്രസിഡന്റ് ഫ്രാങ്കോ ജോണ്‍ മേയ്ക്കാട്ടുകുളം അധ്യക്ഷത വഹിച്ചു. കോട്ടയം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് എസ്എഫ്ഒ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.മൈക്കിള്‍ പാറുശേരില്‍ മുഖ്യപ്രഭാഷണവും കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊന്പില്‍ അനുഗ്രഹപ്രഭാഷണവും നടത്തി. മുന്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സോമി പാണങ്കാട്ട്, വണ്ടമറ്റം പള്ളി വികാരി ഫാ. ജോര്‍ജ് മുണ്ടയ്ക്കല്‍, അരുണ്‍ ജോര്‍ജ് കാട്ടറുകുടിയില്‍, സോജന്‍ നടുക്കുടി,ടെന്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-11-24 12:29:00
Keywords മഠത്തി
Created Date2018-11-24 12:21:28