category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപതിനായിരങ്ങള്‍ പങ്കെടുത്ത പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷനു സമാപനം
Contentപാലാ: പതിനായിരങ്ങള്‍ പങ്കെടുത്ത 36ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ വചനപ്രഘോഷണവും പ്രാര്‍ത്ഥനാ ശുശ്രൂഷകളും ആയിരങ്ങള്‍ക്കാണ് കൃപയുടെ അഭിഷേകം വര്‍ഷിച്ചത്. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വചനത്തിന്റെ ആയുധങ്ങള്‍ ധരിച്ച് തിന്മയ്‌ക്കെതിരേ പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. തോമസ് വടക്കേല്‍, ഫാ. ജോര്‍ജ് വരകുകാലാപറന്പില്‍, ഫാ. ജോസഫ് പുരയിടത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാനയില്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്‍കി. ഫാ. സ്‌കറിയ വേകത്താനം, ഫാ. ജോസഫ് മുകളേപറന്പില്‍, ഫാ. ജോയല്‍ പണ്ടാരപ്പറന്പില്‍, ഫാ. മൈക്കിള്‍ വടക്കേക്കര തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 101 അംഗ ടീമാണ് അഞ്ചുദിവസം നീണ്ടുനിന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ നയിച്ചത്. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. സാംസണ്‍ മണ്ണൂര്‍, ഫാ. റെനി പുല്ലുകാലായില്‍, ഫാ. സാജു ഇലഞ്ഞിയില്‍ തുടങ്ങിയവര്‍ വചനം പങ്കുവച്ചു. കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ കുന്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനും പ്രത്യേകം ഏര്‍പ്പെടുത്തിയിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-24 13:50:00
Keywordsപാലാ
Created Date2018-12-24 13:41:30