category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | യുവജന സംഗമ വേദിയില്‍ മലയാളം ഗാനം മുഴങ്ങി; വീഡിയോ |
Content | പനാമ സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ നടക്കുന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തില്‍ മലയാളം ഗാനം മുഴങ്ങി. ജീസസ് യൂത്തിന്റെ തന്നെ ബാന്‍ഡായ വോക്‌സ് ക്രിസ്റ്റി അവതരിപ്പിച്ച പരിപാടിയിലാണ് മലയാളം ഗാനം മുഴങ്ങിയത്. ഒമര്‍ പാര്‍ക്കില്‍ യുവജന സംഗമവേദിയില്‍ ഇന്നലെ അര മണിക്കൂറാണ് ബാന്‍ഡിന് അവസരം ലഭിച്ചത്. കുരിശിലൂടെ മാനവജനതയുടെ രക്ഷ എന്ന ആശയമായിരുന്നു നാടന്‍ പാട്ട് രൂപത്തില്‍ സംഗമ വേദിയില്‍ ബാന്‍ഡ് അവതരിപ്പിച്ചത്.
ഗാനത്തോടൊപ്പം വേദിയുടെ പശ്ചാത്തലത്തില്‍ മംഗ്ലീഷില്‍ വരികള്‍ കാണിക്കുന്നുണ്ടായിരിന്നു. നെയ്യാറ്റിന്‍കര രൂപത ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകനും ഗായകനും കീബോര്‍ഡിസ്റ്റുമായ എവുജിന്‍ ഇമ്മാനുവലിന്‍ പരിപാടിയില്‍ മുഖ്യ ഗായകനായി. ഹര്‍ഷാരവത്തോടെയാണ് വോക്‌സ് ക്രിസ്റ്റിയുടെ ഇരു ഗാനങ്ങളെയും യുവജന സമൂഹം സ്വീകരിച്ചത്. വരും ദിവസങ്ങളിലും ജീസസ് യൂത്തിന്റെ പരിപാടി യുവജന സംഗമ വേദിയില്‍ നടക്കും.
--വീഡിയോ-- (മലയാള ഗാനം 4:43 മുതല്‍) |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | https://www.facebook.com/voxchristi.band/videos/413528756085916/ |
News Date | 2019-01-25 09:55:00 |
Keywords | യുവജന |
Created Date | 2019-01-25 09:45:06 |