Content | “കര്‍ത്താവിന്റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍” (സങ്കീര്‍ത്തനങ്ങള്‍ 103:21)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-17}#
ഒരിക്കല്‍ കോര്‍ട്ടോണായിലെ വിശുദ്ധ മാര്‍ഗരെറ്റ് തന്നില്‍ നിന്നും വിട്ടുപിരിഞ്ഞ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്ക് വേണ്ടിയും കര്‍ത്താവിനോട് കണ്ണുനീരണിഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുകയായിരുന്നു; അപ്പോള്‍ ആ ആത്മാക്കള്‍ വളരെ ശോചനീയമായ അവസ്ഥയില്‍ അവളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു, ആ കാഴ്ച അവള്‍ക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു.
കര്‍ത്താവ് അവളോടു പറഞ്ഞു : “അവര്‍ കടന്നുപോയികൊണ്ടിരിക്കുന്ന വേദനകള്‍ വളരെ വലുതാണ്, എന്നാല്‍ എന്റെ മാലാഖമാര്‍ അവരെ സന്ദര്‍ശിച്ചില്ലെങ്കില്‍ അവരുടെ വേദനകള്‍ താരതമ്യമില്ലാത്തവിധം വലുതായിരിക്കും, മാലാഖമാരെ കാണുന്നത് തന്നെ അവരുടെ കൊടിയ വേദനകളില്‍ നിന്ന് അവര്‍ക്ക് സാന്ത്വനമരുളുകയും, കഠിനമായ ചൂടില്‍ നിന്നും അവര്‍ക്ക് ആശ്വാസവും പുത്തനുണര്‍വ് നല്‍കുകയും ചെയ്യും”
(ഫ്ലെമിഷ് പണ്ഡിതന്‍ ഫാ. ജീന്‍ ബോല്ലാഡ് എസ്.ജെ)
#{red->n->n->വിചിന്തനം:}#
ജീവിതകാലത്ത് തങ്ങളോട് കൂടുതല്‍ ഭക്തി കാണിച്ചിട്ടുള്ളവരെ, മാലാഖമാര്‍ പ്രത്യേക ഉത്സാഹത്തോടു കൂടി സഹായിക്കുന്നു. അവരോടുള്ള മാധ്യസ്ഥ പ്രാര്‍ത്ഥന വഴിയായി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കുക, അതിനു പകരമായി അവര്‍ നിങ്ങളേയും ആശ്വസിപ്പിക്കും.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |