category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അബുദാബി കത്തീഡ്രലില്‍ ഗാനമാലപിച്ച് പാപ്പയെ വരവേല്‍ക്കാന്‍ ഈ മലയാളി കുട്ടികള്‍
Contentഅബുദാബി: ഫ്രാന്‍സിസ് പാപ്പയുടെ യു‌എ‌ഇ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ പാപ്പ സന്ദര്‍ശിക്കുന്ന ഏക ദേവാലയമായ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ മാർപാപ്പയെ ഗാനമാലപിച്ചു സ്വീകരിക്കുന്ന സംഘത്തിലും നാലു മലയാളി കുട്ടികൾ. മുസഫ സൺറൈസ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി ജോസിൻ പി. ജോജോ, സെന്റ് ജോസഫ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ടിന ആൻ അലക്സാണ്ടർ, കോട്ടയം മുട്ടിച്ചിറ സ്വദേശി എലിസബത്ത് അനിൽ ജോർജ്, എറണാകുളം കാലടി സ്വദേശികളായ ലയ മറിയം സെബാസ്റ്റ്യൻ എന്നിവരാണ് 15 അംഗ സംഘത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മൂന്നര മിനിറ്റ് ദൈർഘ്യത്തില്‍ ദൈവമാതാവിന്റെ സ്ത്രോത്ര ഗീതം ഇറ്റാലിയൻ ഭാഷയിൽ പാടിയാണ് ഇവർ മാർപാപ്പയെ സ്വീകരിക്കുക. ഇന്ത്യയില്‍ നിന്നുള്ള രണ്ടു പേരും സംഘത്തില്‍ ഉള്ളത്. ശേഷിക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സെന്റ് ജോസഫ്സ് കത്തീഡ്രലിലെ വ്യത്യസ്ത ക്വയർ സംഘത്തിൽനിന്ന് തിരഞ്ഞെടുത്തവരാണ് സംഘത്തിലുള്ളത്. മാർപാപ്പയ്ക്ക് മുന്നിൽ പാടാൻ പറ്റുക എന്നത് അത്യപൂർവ ഭാഗ്യമായാണ് കരുതുന്നതെന്ന് ഇവര്‍ ഒന്നടങ്കം പറയുന്നു. പാപ്പയെ അടുത്തു കാണാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരത്തിന്റെ ആഹ്ലാദത്തില്‍ കൂടിയാണ് ഈ കൊച്ചുഗായകര്‍. പാപ്പയുടെ എല്ലാ വേദികളിലും മലയാളികളുടെ സാന്നിധ്യം സജീവമാണ്. നാളെ സയിദ് സ്റ്റേഡിയത്തില്‍ അര്‍പ്പിക്കുന്ന പാപ്പയുടെ ബലിയര്‍പ്പണത്തിലെ ക്വയര്‍ ടീമിലും അള്‍ത്താര സംഘത്തിലും മലയാളി കുട്ടികളുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-02-04 05:57:00
Keywordsമലയാ
Created Date2019-02-04 05:48:05