category_id | Purgatory to Heaven. |
Priority | 0 |
Sub Category | Not set |
status | Unpublished |
Place | Not set |
Mirror Day | Not set |
Heading | ശുദ്ധീകരണ സ്ഥലം ചൊരിയുന്ന ദൈവസ്നേഹാനുഭാവം |
Content | "യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ, നിങ്ങള്‍ ചെന്ന് എന്റെ സഹോദരന്‍മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക" (മത്തായി 28:10).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-20}#
ശുദ്ധീകരണസ്ഥലത്തെ പറ്റിയുള്ള ചിന്ത ഗുണകരവും, ഭീതിയേക്കാളുപരി ആശ്വാസദായകവുമാണ്. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ വലുതാണെങ്കിലും അത് നല്‍കുന്ന ആന്തരിക ആശ്വാസം, ഭൂമിയിലെ ഒരു ആനന്ദത്തിനും, ആസ്വാദനത്തിനും നല്‍കുവാന്‍ കഴിയാത്തവിധം അവര്‍ണ്ണനീയമാണ്.
(വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ്)
#{red->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലത്തേക്കുറിച്ച് ഭയപ്പെടാതിരിക്കുക! നിത്യജീവിതത്തിനായി നമ്മെ ശുദ്ധീകരിക്കുന്ന ദൈവസ്നേഹമാണത്. ഇതൊരു ശിക്ഷയല്ല. മറിച്ച് സ്നേഹദായകമായ അവസ്ഥയാണ്. ആത്മാക്കളെ സുഖപ്പെടുത്തുകയും, ശുദ്ധീകരിക്കുകയും, പക്വമതികളാക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മോടു ആവശ്യപ്പെടുന്ന ദൈവത്തിന്റെ സ്നേഹമാണത്.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-03-17 00:00:00 |
Keywords | purgatory, march 20, saint jethrroth, ശുദ്ധീകരണസ്ഥലം, വിശുദ്ധ ജെത്രൂത്, eternal life, malayalam, pravachaka sabdam, latest malayalam christian updates, |
Created Date | 2016-03-17 22:42:12 |