category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"ആശ്ചര്യം ഉളവാക്കുന്ന വിശ്വാസം": യെമനിലെ ISIS കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട സിസ്റ്റർ സാലിയുടെ ദൃക്സാക്ഷ്യം
Contentയെമനിലെ എയ്ഡൻ നഗരത്തിലെ മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയ ഭവനത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട സിസ്റ്റർ സാലി, ആ ഭീകരത ലോകത്തെ അറിയിക്കാനായി ജീവിച്ചിരിക്കുന്ന ഒരേയൊരു ദൃക് സാക്ഷിയാണ്. യെമനിലെ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ ജീവത്യാഗം ചെയ്ത കന്യാസ്ത്രീകളെ "ഇന്നത്തെ രക്തസാക്ഷികൾ" എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. #{red->n->n->സംഭവത്തെ പറ്റിയുള്ള സിസ്റ്റർ സാലിയുടെ ദൃക്സാക്ഷ്യം}# ദിവ്യബലിയിൽ പങ്കെടുത്തു കഴിഞ്ഞ് പ്രഭാത ഭക്ഷണത്തിനായി എല്ലാവരും നീങ്ങി; എന്നാൽ പതിവുപോലെ ഫാദർ ടോം ഉഴുന്നാലിൽ ചാപ്പലിൽ ഒറ്റയ്ക്ക് പ്രാർത്ഥന തുടർന്നു. 8.00 am: പ്രാർത്ഥനയ്ക്ക് ശേഷം 5 കന്യാസ്ത്രീകളും ഭവനത്തിലേക്ക് മടങ്ങി. 8.30 am: നീല വസ്ത്രം ധരിച്ച ഇസ്ലാമിക് ഭീകരർ ഗേറ്റ് കടന്നെത്തി. ഗാർഡിനേയും ഡ്രൈവറേയും വധിച്ചു. ISIS ഭീകരർ കന്യാസ്ത്രീകളെ വധിക്കാനെത്തിയിരിക്കുന്നു എന്ന് പറയാനായി അഞ്ച് എത്തിയോപ്യൻ ക്രൈസ്തവർ വൃദ്ധഭവനത്തിന് നേരെ ഓടി. അവരെയെല്ലാം ഭീകരർ മരത്തിൽ കെട്ടിയിട്ടതിന് ശേഷം തലയിൽ വെടിവയ്ക്കുകയും തല തകർക്കുകയും ചെയ്തു. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ട് ആശയ ഭവനങ്ങൾ അവിടെ പ്രവർത്തിച്ചിരുന്നു. അതിലുള്ളവരെ രക്ഷിക്കാനായി രണ്ടു കന്യാസ്ത്രീകൾ പുരുഷ ഭവനത്തിലേക്കും മറ്റു രണ്ടു പേർ വനിതകളുടെ ഭവനത്തിലേക്കും ഓടി. നാല് സ്ത്രീ ജീവനക്കാർ "കന്യാസ്ത്രീകളെ കൊല്ലരുതേ'' എന്ന് കരഞ്ഞ് വിളിച്ചു പറഞ്ഞു. 15 വർഷമായി അവിടെ പാചകക്കാരിയായി സേവനം ചെയ്യുന്ന സ്ത്രീ ഉൾപ്പടെ ആ നാലു പേരെയും ഭീകരർ വെടിവെച്ചു കൊന്നു. അതിനു ശേഷം അവർ Sr.ജൂഡിത്തിനെയും Sr.റെജിനെറ്റിനേയും പിടിച്ചു ബന്ധിച്ചു. എന്നിട്ട് തലയിൽ വെടിവെച്ചു കൊന്നു. ശേഷം തല മണലിൽ ചതറിച്ചു. പിന്നീടവർ അടുത്ത ഭവനത്തിലെത്തി Sr. ആൻസ്ലെമിനെയുംSr. മർഗററ്റിനെയും ബന്ധിച്ച് തലയിൽ വെടിവെച്ച് തല തകർത്തു. സുപ്പീരിയർ Sr. സാലി കോൺവെന്റ് ചാപ്പലിൽ പ്രാർത്ഥിച്ചു നിൽക്കുന്ന ഫാദർ ടോമിന് മുന്നറിയിപ്പ് നൽകാനായി ഓടി. പക്ഷേ, അവർക്ക് ചാപ്പലിൽ. എത്താൻ കഴിഞ്ഞില്ല. അതിനു മുമ്പ് ISIS ഭീകരർ കോൺവെന്റിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. Sr. സാലി തുറന്നു കിടന്ന റെഫ്രിജറേറ്റർ മുറിയിൽ പ്രവേശിച്ച് വാതിലിന്റെ പിറകിൽ നിന്നു. അഞ്ചാമത്തെ കന്യാസ്ത്രീയെ അന്വേഷിച്ച് പല തവണ ഭീകരർ ആ മുറിയിൽ കയറിയിറങ്ങി. യാതൊരു മറയുമില്ലാതെ വാതിലിന്റെ പിന്നിൽ നിന്ന കന്യാസ്ത്രീയെ അവർക്ക് കണ്ടു പിടിക്കാനായില്ല. അതൊരു അത്ഭുതമായിരുന്നു. അതേ സമയം കോൺവെന്റ് ചാപ്പലിൽ പ്രാർത്ഥനയിലായിരുന്ന ഫാദർ ടോം, വെടിയൊച്ചയും മറ്റു ബഹളങ്ങളും കേട്ട്, എന്താണ് നടക്കുന്നതെന്ന് ഊഹിച്ചു. ഉടനെ തന്നെ തിരുവോസ്തി എല്ലാം അദ്ദേഹം ഭക്ഷിച്ചു തീർത്തു. വലിയ ഓസ്തി ഭക്ഷിക്കാനായില്ല. അത് അദ്ദേഹം വെള്ളത്തിൽ അലിയിച്ചു തീർത്തു. അപ്പോഴേക്കും അവരെത്തിക്കഴിഞ്ഞിരുന്നു. അവർ ആരാധന വസ്തുക്കളെല്ലാം നശിപ്പിച്ചു. എന്നിട്ട് ഫാദർ ടോമിനെ ബന്ധിച്ച് കാറിലാക്കി കൊണ്ടുപോയി. 10.00 : കൂട്ടക്കൊല കഴിഞ്ഞ് ISIS ഭീകരർ സ്ഥലം വിടുന്നു. Sr. സാലി മൃതശരീരങ്ങൾ ശേഖരിച്ചു. ഓരോ രോഗിയുടേയും അടുത്തെത്തി അവർക്കൊന്നും പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തി. 10.30 ആയപ്പോൾ, കൊല്ലപ്പെട്ട പാചകക്കാരിയുടെ മകനും പോലീസും സ്ഥലത്തെത്തി. അഞ്ചാമത്തെ കന്യാസ്ത്രീയെയും കൊല്ലാനായി ഭീകരർ വീണ്ടും വരുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ, പോലീസ് നിർബന്ധിച്ച് ടr. സാലിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൂട്ടികൊണ്ടു പോയി. മതശരീരങ്ങൾ വലിയൊരു അശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു. മറ്റുള്ളവരോടൊപ്പം താനും മരിച്ചില്ലല്ലോ എന്നോർത്ത് വിലപിച്ച Sr.സാലിയോട് മിഷിനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ റിയ പറഞ്ഞു. "നടന്നതെന്തെന്ന് ലോകത്തെ അറിയിക്കാനായി ദൈവം സിസ്റ്ററിനെ കാത്തു സംരക്ഷിച്ചതാണ്!" 'നാം രക്തസാക്ഷികളാകാൻ തയ്യാറായിരിക്കണം' എന്ന് ഫാദർ ടോം എന്നും തങ്ങളെ ഓർമ്മിപ്പിക്കുമായിരുന്നു എന്ന് Sr. സാലി പറഞ്ഞു. യെമനിലെ ധനികനഗരമായ എയ്ഡൻ സ്വതന്ത്ര രാജ്യമാകാൻ വേണ്ടി ISIS-മായി കൂട്ടുചേർന്ന് യെമനെതിരെ യുദ്ധം ചെയ്തു. യുദ്ധം കഴിഞ്ഞിട്ടും ISIS മടങ്ങിപ്പോയില്ല. പകരം അവർ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് കൊല ചെയ്തു. ക്രൈസ്തവരായതുകൊണ്ടാണ് അവർ കൊല ചെയ്യപ്പെട്ടത്. അതു കൊണ്ട് അവർ വിശ്വാസത്തിന്റെ രക്തസാക്ഷികളാണ്. മുസ്ലീങ്ങൾ പൊതുവേ തങ്ങളോട് വലിയ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത് എന്ന് Sr. സാലി ഓർമ്മിച്ചു. മാർച്ച് 14-ാം തിയതി സെന്റ് ലൂയീസ് അതിരൂപതയിൽ (രക്തസാക്ഷികളായ നാല് കന്യാസ്ത്രീകൾക്കു വേണ്ടിയുള്ള ദിവ്യബലി സമർപ്പണ വേളയിൽ) ബിഷപ്പ് എഡ്വാർഡ് റൈസ്, സിസ്റ്റർ റിയോയുടെ വാക്കുകൾ ഉദ്ധരിച്ചു. "അവരുടെ വിശ്വാസത്തിന്റെ ശക്തിയാൽ കൃത്യമായ സ്ഥലത്തും സമയത്തും കാത്തു നിന്ന ആ മണവാട്ടികളെ സ്വീകരിക്കാൻ വരൻ എത്തിച്ചേർന്നു." "ആശ്ചര്യം ഉളവാക്കുന്ന വിശ്വാസമാണത്, അനുഗ്രഹിക്കപ്പെട്ട മദർ തെരേസ തന്റെ സന്യാസിനികളെ ദൈവ സമക്ഷത്തിലേക്ക് ആനയിക്കാൻ കാത്തു നിൽക്കുകയായിരുന്നു. കർത്താവ് തന്നെ അവരെ കാത്തു നിൽക്കുകയായിരുന്നു." അദ്ദേഹം പറഞ്ഞു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-18 00:00:00
KeywordsISIS yamen attack, sr sally testimony
Created Date2016-03-19 03:07:17