Content | "അവൻ എഴുന്നേറ്റ് പിതാവിന്റെ അടുത്തേക്ക് ചെന്നു. ദൂരെ വച്ചു തന്നെ പിതാവ് അവനെ കണ്ടു, അവൻ മനസ്സലിഞ്ഞ് ഓടി ചെന്ന് അവനേ കെട്ടി പിടിച്ചു ചുംബിച്ചു" (ലൂക്കാ 15 : 20).
#{red->n->n-> വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാ൪പാപ്പയോടൊപ്പം ധ്യാനിക്കാം: മാ൪ച്ച് 19}#
ദൈവം തന്റെ അനന്തമായ രക്ഷാകര പദ്ധതിയിൽ വിശ്വസ്തനാണ്. മനുഷ്യൻ തിന്മയുടെ സ്വാധീനത്തിൽ പെട്ട്, അഹങ്കാരം നിറഞ്ഞ മനസ്സാൽ ദൈവം നൽകിയ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ചു. സ്നേഹിക്കുവാനും നല്ലത് പ്രവർത്തിക്കുവാനും നമ്മുക്ക് ലഭിച്ച കൃപ, പിതാവായ ദൈവത്തൊടുള്ള അനുസരണക്കേടുമൂലം അവൻ നഷ്ടമാക്കി കളഞ്ഞു. മറ്റൊരു രീതിയിൽ പറഞ്ഞാൽ തന്റെ ജീവിതത്തെ എതിർക്കുകയും ശത്രുവായി പരിഗണിക്കുകയും ചെയ്യുന്നത് വഴി സൃഷ്ടാവിനോടുള്ള സ്നേഹബന്ധം അവൻ തള്ളികളഞ്ഞു. എന്നിരുന്നാലും, പിതാവായ ദൈവം മനുഷ്യരോടുള്ള തന്റെ സ്നേഹത്തിൽ വിശ്വസ്തനാണ്. ഏദൻ തോട്ടത്തിലെ പാപാവസ്ഥയുടെയും പിതാവായ ദൈവത്തെ തള്ളികളഞ്ഞ ദുരവസ്ഥയുടെയും പരിണിത ഫലം നമ്മിൽ വെളിവാക്കപെടുന്നു.
നമ്മുടെയുള്ളിന്റെയുള്ളിൽ അനുഭവപ്പെടുന്ന അസഹിഷ്ണതയും , അസന്തുലിതമായ മനോഭാവവും ഇതിന് കാരണമാണ്. വ്യത്യസ്തമായ വഴികളിൽ ചിന്തിച്ച് പിതാവിൽ നിന്ന് അകലുകയും, തന്മൂലം തങ്ങളുടെ ഇടയിൽ അഗാധമായ ഒരു ഗർത്തം സൃഷ്ടിക്കുകയും ചെയ്ത സംഭവം ഈ ഉപമയിൽ നമ്മുക്ക് ദ൪ശിക്കാൻ സാധിക്കും. പിതാവായ ദൈവത്തിന്റെ സ്നേഹവും, ആ സ്നേഹത്തിൽ അധിഷ്ടിതമായ കരുണയും നമ്മൾ നിരാകരിക്കുമ്പോൾ അത് മനുഷ്യനിൽ വിഭാഗീയതയും സ്വാർഥതയും ജനിപ്പിക്കുന്ന മൂലകാരണമായി മാറുന്നു.
സുവിശേഷത്തിലെ ധൂർത്തപുത്രന്റെ ഉപമയിലെ പിതാവിനെ പോലെ, കരുണാമയനായ ദൈവം, തന്റെ ഹൃദയം ഒരു മക്കളുടെയും നേരെ കഠിനം ആക്കുന്നില്ലായെന്ന് നാം മനസ്സിലാക്കിയേ തീരൂ. ദൈവം അവിടുത്തേ മക്കളുടെ തിരിച്ച് വരവിനായി കാത്തു നിൽക്കുന്നു. പരസ്പര സഹവർത്തിത്വത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന വിഭാഗീയതയിലേയ്ക്കും അതിന്റെ തടവറയിലേയക്കും ആണ്ടുപോയ മനുഷ്യനെ അന്വേഷിച്ച് ദൈവം സഞ്ചരിക്കുന്നു. അത് കൊണ്ട് തന്നെ, ക്ഷമയുടെയും അനുരഞ്ചനത്തിന്റെയും ആഹ്ലാദം തിരതല്ലുന്ന വിരുന്നു മേശയിലേയ്ക്ക് അവിടുന്ന് തന്റെ മക്കളെ വിളിക്കുന്നുവെന്ന് നിസംശയം പറയാം.
(വിശുദ്ധ ജോൺ പോൾ രണ്ടാമൻ റോം, 2.12.84)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
|