Content | “പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായാശ്ചിത്വം ചെയ്യുന്നു, മാതാവിനെ മഹത്വപ്പെടുത്തുന്നവന്‍ തന്റെ നിക്ഷേപങ്ങള്‍ കൂട്ടിവെക്കുന്നു” (പ്രഭാഷകന്‍ 3:3-4).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച് 19}#
ദൈവപുത്രന്റെ കൈവശം സ്വര്‍ഗ്ഗത്തിലേക്കുള്ള നിരവധി താക്കോലുകള്‍ ഉണ്ട്. നമ്മുടെ രക്ഷകന്‍ അതിലൊന്ന് തന്റെ മാതാവായ പരിശുദ്ധ മറിയത്തിനും, വേറൊരെണ്ണം തന്റെ പിതാവായ വിശുദ്ധ യൗസേപ്പിതാവിനും നല്‍കിയിരിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ അഗ്നിനാളങ്ങളില്‍ സഹനമനുഭവിക്കുന്ന ആത്മാക്കളുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. ജീവിതകാലത്ത് തന്നെ ആദരിക്കുകയും, സ്നേഹിക്കുകയും ചെയ്തിട്ടുള്ളവരുടെ മോചനത്തിനായി വിശുദ്ധന്‍ പ്രത്യേക സ്വാധീനം തന്നെ ചെലുത്തും.
(പുരോഹിതനും ഗ്രന്ഥരചയിതാവുമായ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ലാസാന്‍സ്)
#{red->n->n->വിചിന്തനം:}# മരണശയ്യയില്‍ കിടക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക. അവര്‍ക്കായി ഈ പ്രാര്‍ത്ഥന ദിവസവും ചൊല്ലുക, “നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ വളര്‍ത്തച്ഛനും, കന്യകാ മറിയത്തിന്റെ ജീവിത-പങ്കാളിയുമായ വിശുദ്ധ യൗസേപ്പിതാവേ, ഈ പകലോ, രാത്രിയിലോ മരിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമേ. ആമേന്‍.” നിരന്തരമായ പ്രാര്‍ത്ഥന നിമിത്തം അവര്‍ വിശുദ്ധ ആത്മാക്കളായി തീരും.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |