Content | “പശ്ചാത്തപിക്കുന്നില്ലെങ്കില്‍, നിങ്ങളെല്ലാവരും അതുപോലെ നശിക്കും” (ലൂക്കാ 13:5)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-21}#
അയര്‍ലന്‍ഡിലെ ഡോന്‍ഗീല്‍ പ്രവിശ്യയിലെ ലൌഫ് ഡെര്‍ഗ് എന്ന ദ്വീപിലാണ് ‘വിശുദ്ധ പാട്രിക്കിന്റെ ശുദ്ധീകരണസ്ഥലം’ എന്ന് വിളിക്കപ്പെടുന്ന പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്. അവിടെ ഒരു ഗുഹയില്‍ വിശുദ്ധ പാട്രിക്ക് ദിവസങ്ങളോളം താമസിച്ചു. താമസത്തിനിടക്ക് അദ്ദേഹത്തിന്, സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്നിവയെകുറിച്ചുള്ള നിരവധി ദര്‍ശനങ്ങള്‍ ഉണ്ടായി.
ഏതാണ്ട് ആയിരത്തില്‍ കൂടുതല്‍ വര്‍ഷങ്ങളോളമായി നിരവധി തീരത്ഥാടകര്‍ ഈ ദ്വീപ് സന്ദര്‍ശിക്കുകയും, മൂന്ന് ദിവസത്തോളം ഉപവസിക്കുകയും അവിടെ നഗ്നപാദരായി നടക്കുകയും ചെയ്തുകൊണ്ട് ചെറിയ തോതിലുള്ള സഹനങ്ങള്‍ക്ക് വിധേയരാകുന്നു. ഇത് ഹൃദയത്തിന്റെ മാനസാന്തരത്തിന്റെ ഒരു യാത്രയാണ്. വിശ്വാസത്താല്‍ സമ്പുഷ്ടമാക്കപ്പെട്ട ഇവിടെ വെച്ച്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി തീര്‍ത്ഥാടകര്‍ ദിവ്യ-ബലികളും, പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നു.
#{red->n->n->വിചിന്തനം:}#
പാശ്ചാത്യ-സഭകളിലെ ചില ആചാരങ്ങള്‍ അനുസരിച്ച്, വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി നോമ്പുകാലത്തിലെ എല്ലാ ശനിയാഴ്ചകളും ‘എല്ലാ ആത്മാക്കളുടേയും ശനിയാഴ്ച’ എന്നപേരില്‍ ആഘോഷിക്കുന്നു. ദൈവത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ നോമ്പുകാലത്തെ ശനിയാഴ്ചകളില്‍ നമുക്കും, നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി വിശുദ്ധ കുര്‍ബ്ബാനകളും, പ്രാര്‍ത്ഥനകളും അര്‍പ്പിക്കാം.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |