CALENDAR

21 / March

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമനുഷ്യന്‍റെ എതിര്‍പ്പിന്‍റെ സ്വരം വരുത്തി വെക്കുന്ന ദുരന്തങ്ങള്‍
Content"അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും" (ഉൽപ്പത്തി 11.4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 21}# ബാബേൽ ഗോപുരം പണിയുന്ന പശ്ചാത്തലം ബൈബിൾ വിവരിക്കുമ്പോൾ, പാപത്തിന്‍റെ ആഴത്തെ പറ്റി ഒരു ചിന്ത നമുക്ക് ലഭിക്കുന്നു. ഒരു നഗരം പണിയുവാൻ ജനങ്ങൾ ആഗ്രഹിക്കുകയും അതിനായ് ഒരുങ്ങി സുസംഘടിതമായ ഒരു സമുഹം ആയി പ്രവർത്തിക്കുകയും ചെയ്തു. ദൈവത്തിൽ ആശ്രയിക്കാതെ അല്ലെങ്കിൽ ദൈവത്തെ വെല്ലുവിളിച്ചു കൊണ്ടാണ് അവര്‍ നിര്‍മ്മിതി ആരംഭിച്ചത്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, ഏദൻ തോട്ടത്തിലെ സംഭവവും ബാബേൽ ഗോപുരവും തമ്മിൽ അന്തരമുണ്ടെങ്കിലും ഒരു കാര്യത്തിൽ ഇവ രണ്ടും ഒന്നാണ്‌: രണ്ടിലും മനുഷ്യന്‍ ദൈവത്തിനെ പുറം തള്ളുന്നു. ദൈവനിയമത്തിന്റെ നേരിട്ടുള്ള ലംഘനത്തിലൂടെയും തങ്ങളുടെ ബുദ്ധിയിലും യുക്തിയിലും മാത്രം ആശ്രയിച്ചാല്‍ മതിയെന്ന മനുഷ്യന്‍റെ വ്യര്‍ഥമായ ചിന്തയും അവനെ പാപത്തില്‍ എത്തിച്ചു. എന്നാൽ ഈ രണ്ടു സംഭവങ്ങളിലും ദൈവവുമായുള്ള ബന്ധം എതിർപ്പിന്റെ സ്വരമായി മാറുന്നു. എദൻ തോട്ടത്തിലെ സംഭവം അതിന്റെ എല്ലാ അർത്ഥത്തിലും ഇരുണ്ടതും, കയ്പ്പ് നിറഞ്ഞതുമായി മാറുന്നു. ദൈവത്തോടും ദൈവീക നിയമങ്ങളോടും ധാർമിക മൂല്യങ്ങളോടും വിലകല്‍പ്പിക്കാതെ പോകുന്ന മനുഷ്യ മനസ്ഥിതി വലിയ ദുരന്തങ്ങള്‍ക്ക് വക വെക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-03-21 05:57:00
Keywordsബാബേ
Created Date2016-03-21 03:36:23