News - 2024

ദരിദ്രർക്ക് ചികിത്സ നൽകാനായി ഡൊമിനിക്കൻ സഭയുടെ സെമിനാരി ആശുപത്രിയാക്കി

സ്വന്തം ലേഖകന്‍ 25-02-2020 - Tuesday

പെറു: ദരിദ്രരായവർക്ക് ചികിത്സ നൽകുകയെന്ന ലക്ഷ്യവുമായി ഡൊമിനിക്കൻ സഭ പെറുവിൽ പുതിയ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ഡൊമിനിക്കൻ സഭയുടെ ഒരു സെമിനാരിയാണ് നവീകരിച്ച് ദി ഹോസ്പിറ്റൽ ഓഫ് ദി ചാരിറ്റി ഓഫ് സെന്റ് മാർട്ടിൻ ഡി പോറസ് എന്ന് പേരിട്ടിരിക്കുന്ന ആശുപത്രിയാക്കി മാറ്റിയത്. ഫാ. ലൂയി എൻട്രിക് റാമിറസ് കമാചോയും, ഫാ. റോമുളൊ വാസ്കുസ് ഗവീഡിയയുമാണ് ആശുപത്രിയുടെ നേതൃ പദവിയിലുള്ളത്. ഡൊമിനിക്കൻ സഭയുടെ തുടക്കക്കാരനായ വിശുദ്ധ ഡൊമിനിക്കിന്റെയും, വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെയും ജീവിത മാതൃക പ്രചോദനമായി സ്വീകരിച്ചാണ് ദരിദ്രർക്ക് സേവനം നൽകാനായി ആശുപത്രി ആരംഭിക്കാൻ തീരുമാനിച്ചതെന്ന് ഫാ. ലൂയി എൻട്രിക് റാമിറസ് പറഞ്ഞു.

അക്കാദമിക കാര്യങ്ങളിൽ മാത്രം ഒതുങ്ങിക്കൂടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, അതിനാലാണ് സമൂഹത്തിൽ ദുരിതങ്ങൾ നേടുന്നവരെ സഹായിക്കാനായി ഇങ്ങനെയുള്ള സംരംഭം തുടങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നാലുവർഷമായി ആരോഗ്യ മേഖലയിൽ സേവനം ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഇതിനേക്കാൾ മെച്ചപ്പെട്ട എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ആശുപത്രി നിർമ്മാണത്തിലേക്ക് നയിച്ചത്. മറ്റുള്ളവരെ സഹായിക്കാനായാണ് നമ്മളെല്ലാവരും പ്രത്യേകിച്ച് കത്തോലിക്കാ വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഫാ. റാമിറസ് വിശദീകരിച്ചു. മനുഷ്യത്വതോടു കൂടി വേണം ആശുപത്രിയിൽ വരുന്ന ഓരോ രോഗിയെയും പരിചരിക്കാനെന്ന് ആശുപത്രി ജീവനക്കാരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


Related Articles »