Purgatory to Heaven. - May 2024

പാപത്തിന്റെ ദൈർഘ്യവും ശക്തിയും വർദ്ധിക്കുമ്പോൾ

സ്വന്തം ലേഖകന്‍ 09-05-2023 - Tuesday

"നിങ്ങള്‍ക്കു ക്ലേശമുണ്ടാവുകയും അവസാനനാളുകളില്‍ ഇവയൊക്കെയും നിങ്ങള്‍ക്കു സംഭവിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും" (നിയമാവര്‍ത്തനം 4:30).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-9

പാപത്തിന്റെ ദൈർഘ്യവും ശക്തിയും വർദ്ധിക്കുമ്പോൾ, ദൈവത്തിങ്കലേക്ക് തിരിച്ച് ഓടി അണയുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് നാം തിരിച്ചറിയണം.

“ദൈവീകമഹത്വത്തിനെതിരേ ചെയ്യുന്ന പാപങ്ങൾ എത്ര ശക്തവും സുദീര്‍ഘവുമാകുന്നുവോ, അത്രത്തോളം കൂടുതല്‍ വേദനാജനകമായിരിക്കും ശുദ്ധീകരണസ്ഥലത്ത്‌ നടക്കുന്ന നവീകരണത്തിന്റേയും, ശുദ്ധീകരണത്തിന്റേയും നടപടികള്‍”.

(അഗസ്റ്റെ സോഡ്ര്യൂ, ഫ്രഞ്ച് ഗ്രന്ഥരചയിതാവ്).

വിചിന്തനം:

ചില പ്രത്യേകതരം പാപങ്ങളോട് നിരവധി ആളുകള്‍ക്ക് ഒരു ശക്തമായ ആസക്തിയുണ്ടായിരിക്കും. ഇപ്രകാരം മര്‍ക്കട മുഷ്ടിയോട് കൂടി പാപം ചെയ്തു നമ്മില്‍ നിന്ന്‍ വേര്‍പ്പിരിഞ്ഞവരുടെ ആത്മാക്കള്‍ക്കായി നമുക്ക്‌ പ്രത്യേകം പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »