Meditation. - July 2024

ഓരോ മനുഷ്യന്റെയും ജീവിതത്തോട് പൂര്‍ണ്ണ ആദരവു കാണിക്കേണ്ടിയിരിക്കുന്നു.

സ്വന്തം ലേഖകന്‍ 30-06-2016 - Thursday

''സീസറിന്‍േറത് എന്ന് അവര്‍ പറഞ്ഞു. അവന്‍ അരുളിച്ചെയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക'' (മത്തായി 22:21).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 1

സൈനിക ശക്തികൊണ്ട് പാലസ്തീന്‍ കീഴ്‌പ്പെടുത്തി ഭരിച്ചുകൊണ്ടിരുന്ന സീസറിന് നികുതി കൊടുക്കുന്നതിന്റെ നിയമപരമായ ന്യായത്തെപ്പറ്റി ഒരു പ്രസ്താവന നടത്താന്‍ യേശുവിനെ കുറെ ഫരിസേയര്‍ പ്രലോഭിപ്പിച്ചത് നിങ്ങള്‍ക്കറിവുള്ളതാണല്ലോ. അതിന് യേശു നല്‍കുന്ന മറുപടി എക്കാലത്തും നിലനില്‍ക്കുന്നതാണ്. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ലോകങ്ങള്‍ വെവ്വേറെയാണെന്നും, ഓരോന്നിനും അതിന്റേതായ ഉദ്ദേശങ്ങളുണ്ടെന്നും, എന്നാല്‍ അത് മനുഷ്യ മനഃസാക്ഷിയോട് ബാദ്ധ്യതയുള്ളതാകണമെന്നുമാണ് യേശു യഥാര്‍ത്ഥത്തില്‍ പ്രസ്താവിച്ചത്. മതവും രാഷ്ട്രീയവും വേറിട്ട് നില്‍ക്കണം. ഓരോ വ്യക്തിയും അയാളുടെ മതപരവും, സാമൂഹ്യപരവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ ചുമതലകളെപ്പറ്റി ബോധമുള്ളയാളായിരിക്കണം. ചുരുക്കത്തില്‍, ഓരോ മനുഷ്യജീവിയുടേയും ജീവിതത്തോട് പൂര്‍ണ്ണ ആദരവു പ്രകടിപ്പിക്കുന്ന പൊതു നന്മയായിരിക്കണം നമ്മുടെ ലക്ഷ്യം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 17.10.93)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »