Purgatory to Heaven. - July 2024

ശുദ്ധീകരണസ്ഥലമില്ലയെന്ന് പറഞ്ഞ് നമ്മളെ പരിഹസിക്കുന്നവരെയും, കളിയാക്കുന്നവരെയും നാം ശ്രദ്ധിക്കേണ്ടതില്ല

സ്വന്തം ലേഖകന്‍ 22-07-2023 - Saturday

“നാം ദൈവത്തിന്റെ കരവേലയാണ്. ദൈവം മുന്‍കൂട്ടി ഒരുക്കിയ നല്ല പ്രവര്‍ത്തികള്‍ ചെയ്യുവാനായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ് നമ്മള്‍” (എഫേസോസ് 2:10).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-22

നമ്മില്‍ നിന്നും മരണംമൂലം വേർപിരിഞ്ഞ പ്രിയപ്പെട്ടവരെ, നമ്മുടെ പ്രാര്‍ത്ഥനയിലൂടെയും, ത്യാഗപ്രവര്‍ത്തികളിലൂടേയും എപ്പോഴും ഓര്‍മ്മിക്കുക. ശുദ്ധീകരണസ്ഥലമില്ലയെന്ന് പറഞ്ഞ് നമ്മളെ പരിഹസിക്കുന്നവരെയും, കളിയാക്കുന്നവരെയും നാം ശ്രദ്ധിക്കേണ്ടതില്ല. ഒരു പക്ഷേ, ശുദ്ധീകരണസ്ഥലം നമ്മുടെ വെറും ഭാവന മാത്രമാണെന്ന് പറയുവാന്‍വരെ അവര്‍ ധൈര്യപ്പെട്ടേക്കാം. എന്നാൽ ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള ദർശനങ്ങളും സാക്ഷ്യങ്ങളും അവശേഷിപ്പിച്ചിട്ട് പോയ അനേകം വിശുദ്ധർ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന സത്യം മറക്കാതിരിക്കുക.

(തോമസ്‌ എ. കെമ്പിസ്, ജെര്‍മന്‍ കാനന്‍ റെഗുലര്‍, ഗ്രന്ഥരചയിതാവ്).

വിചിന്തനം:

നമ്മുടെ നല്ല പ്രവര്‍ത്തികളെ മറ്റുള്ളവര്‍ വിമര്‍ശിക്കുകയാണെകില്‍ ഒരിക്കലും അസ്വസ്ഥരാകരുത്. ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയുള്ള ഒരു സഹനമായിട്ട് അതിനെ കണക്കാക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »