India - 2024

മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യക്കെതിരെ എക്യുമെനിക്കൽ ക്ലെർജി ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ

പ്രവാചകശബ്ദം 25-06-2023 - Sunday

കോഴിക്കോട്: മണിപ്പൂരിൽ ക്രൈസ്തവര്‍ക്കു നേരെയും മാനുഷികതക്ക് നേരെയും നടക്കുന്ന അക്രമങ്ങളിലും വംശീയഹത്യകളിലും പ്രതിഷേധിച്ചുകൊണ്ടും പീഡിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും എക്യുമെനിക്കൽ ക്ലെർജി ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധവും ധർണ. ജൂൺ 26 തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക് കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയാങ്കണത്തിലാണ് പ്രതിഷേധ യോഗം നടത്തപ്പെടുന്നത്. കോഴിക്കോട്, താമരശ്ശേരി, മലബാർ സി‌എസ്‌ഐ എന്നീ രൂപതകളും, ഓർത്തഡോക്സ്, മാർത്തോമ സമൂഹം എന്നിവരും സംയുക്തമായി കോഴിക്കോട് എക്യുമെനിക്കൽ ക്ലെർജി ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കും.


Related Articles »