India - 2024

വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് ഒല്ലൂരില്‍ കൊടിയേറി

19-08-2023 - Saturday

ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ 17-ാം തിരുനാളിന് ഒല്ലൂരിലെ തീർഥകേന്ദ്രത്തില്‍ കൊടിയേറി. ബിഷപ്പ് പോളി കണ്ണുക്കാടന്‍ കൊടിയേറ്റി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ബിഷപ്പുമാര്‍ ദിവ്യബലി അര്‍പ്പിക്കും. 27 ന് ഞായറാഴ്ചയാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തിരുനാളിനു മുന്നോടിയായി വിശുദ്ധയുടെ ജന്മനാടായ എടത്തിരുത്തിയിൽ നിന്നുള്ള പതാകപ്രയാണം പൂര്‍ത്തീകരിച്ചു ഒല്ലൂരിലെ തീർഥ കേന്ദ്രത്തിലെത്തിച്ചിരിന്നു. 24-ന് രമ്യാ ഹരിദാസ് എം.പി. സ്മരണിക പ്രകാശനം ചെയ്യും.

25-ന് മന്ത്രി കെ. രാജൻ ദീപാലങ്കാരം സ്വിച്ചോൺ നടത്തും. 27-ന് തിരുനാൾ ദിവസം രാവിലെ 10- ന് തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായി ദിവ്യബലി അര്‍പ്പിക്കും. ഫാ. അലക്സ് മാപ്രാണി, ഫാ. അനു ചാലില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. ജപമാലപ്രദക്ഷിണവും നടക്കും. ക്രിസ്ത്യൻ മൂല്യങ്ങളും മനോഹരമായ സന്ദേശവും ഉള്ളടക്കമായിട്ടുള്ള ദ ഹോപ്പ് എന്ന സിനിമയുടെ പ്രദര്‍ശനവും അന്നു ഒരുക്കിയിട്ടുണ്ട്.


Related Articles »