Purgatory to Heaven. - August 2024

പരിശുദ്ധ മറിയം വഴി മരണത്തിന് മുന്‍പ് തന്നെ ശുദ്ധീകരണസ്ഥലത്ത് നിന്ന്‍ രക്ഷ നേടിയ വാഴ്ത്തപ്പെട്ട റെനിയര്‍

സ്വന്തം ലേഖകന്‍ 16-08-2023 - Wednesday

“അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍” (യോഹന്നാന്‍ 2:5).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-16

പരിശുദ്ധ മറിയത്തിന്റെ ഒരു വലിയ ഭക്തനായിരുന്ന സിറ്റ്യൂക്സിലെ വാഴ്ത്തപ്പെട്ട റെനിയര്‍, താന്‍ ചെയ്തിട്ടുള്ള പാപങ്ങളെക്കുറിച്ചും, മരണ ശേഷമുള്ള ദൈവത്തിന്റെ നീതിയെക്കുറിച്ചും ചിന്തിച്ച മാത്രയില്‍ തന്നെ ഭയചകിതനായി വിറച്ചു. തന്റെ ആ ഭയത്തില്‍ ഏറെ ദുഃഖിതനായ അവന്‍ പരിശുദ്ധ അമ്മയുടെ സഹായം തേടി. ദൈവമാതാവ്‌ അവളുടെ തിരുകുമാരനോട് തന്റെ സഹായത്തിനു വേണ്ടി അഭ്യര്‍ത്ഥിക്കുന്നതായി അദ്ദേഹം കണ്ടു.

“എന്റെ മകനെ, ശുദ്ധീകരണസ്ഥലത്ത്‌ അവന്‍ വരുമ്പോള്‍ അവനെ നീ കാരുണ്യപൂര്‍വ്വം പരിഗണിക്കണം കാരണം അവന്‍ എളിമയോട് കൂടി താന്‍ ചെയ്തിട്ടുള്ള പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നു.” യേശു പരിശുദ്ധ അമ്മയോട് പ്രതിവചിച്ചു, "ഞാന്‍ അവനെ നിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുന്നു. നിന്റെ ദാസന്‍മാരോട് നിന്റെ ഇഷ്ടപ്രകാരം നീ ചെയ്തുകൊള്‍ക". പരിശുദ്ധ മറിയം ശുദ്ധീകരണസ്ഥലത്ത് നിന്നുള്ള തന്റെ മോചനം നേടിയെടുത്തു എന്ന വസ്തുത വാഴ്ത്തപ്പെട്ട റെനിയര്‍ അത്യാഹ്ലാദത്തോടു കൂടി മനസ്സിലാക്കി”

(ഫാദര്‍ എഫ്. എക്സ്. ഷൌപ്പെ, എസ്. ജെ, ഗ്രന്ഥരചയിതാവ്‌).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനകള്‍ക്ക്‌ ഒരു ചെറിയ ധന സഹായം നല്‍കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »