India - 2024

വിശുദ്ധ കുര്‍ബാന അര്‍പ്പണം; മുന്നറിയിപ്പുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 19-01-2024 - Friday

നെടുങ്കണ്ടം: വിശുദ്ധ കുർബാന അര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ മുന്നറിയിപ്പുമായി സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വൈദികർക്കു തോന്നിയതു പോലെ വിശുദ്ധ കുർബാന ചൊല്ലാനാകില്ലെന്നും സഭയുടെ പ്രബോധനങ്ങ ൾ അനുസരിക്കണമെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. നെടുങ്കണ്ടം സെൻ്റ സെബാസ്റ്റ്യൻസ് ദേവാലയം കൂദാശ ചെയ്തതിനുശേഷം വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നല്‌കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

ആരാധനക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാനുള്ളതല്ല. വൈദികർക്കു തോന്നിയതുപോലെ കുർബാന ചൊല്ലാൻ കഴിയില്ലെന്നും സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിൽ വേണം കുർബാന അർപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുണ്ട്. ഇവ അനുസരിക്കാൻ എല്ലാവരും തയാറാ കണം. ദേവാലയങ്ങളിൽ കുർബാന മുടങ്ങാനുള്ള സാഹചര്യം ഒരുക്കരുതെ ന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.


Related Articles »