India - 2024

ഫിയാത്ത് മിഷൻ ഒരുക്കുന്ന മിഷൻ എക്സിബിഷൻ ഇന്നു മുതൽ 14 വരെ

പ്രിൻസ് ഡേവിസ് തെക്കൂടൻ 10-04-2024 - Wednesday

കേരള സഭക്ക് മുഴുവൻ അനുഗ്രഹമായി മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിഗ് ഓഫ് മിഷൻ ഇന്നു ഏപ്രിൽ 10നു ആരംഭിക്കും. തൃശ്ശൂർ ജറുസലേം ധ്യാനകേന്ദ്രത്തിൽ ഒരുക്കുന്ന എക്സിബിഷന്‍ 14 വരെ നീളും. അഖിലേന്ത്യ തലത്തിൽ മിഷൻ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുന്ന വിവിധ മിഷൻ രൂപതകളും കോൺഗ്രിഗേഷനുകളും തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളോട് കൂടിയ അതിവിപുലമായ എക്സിബിഷൻ അന്‍പതിൽ പരം എക്സിബിഷൻ സ്റ്റാളുകളിലായാണ് ഒരുക്കുന്നത്.

ആഫ്രിക്കയിൽ നിന്നുള്ള കെനിയ മഡ്ഗാസക്കർ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള പരമ്പരാഗത രീതിയിൽ അണിയിച്ചൊരുക്കുന്ന സ്റ്റാളുകൾ, വിവിധ നോർത്ത് ഇന്ത്യൻ പ്രദേശങ്ങളിലെ വിവരങ്ങൾ തരുന്ന നോർത്ത് ഇന്ത്യൻ സ്റ്റാളുകൾ, സൗത്ത് ഇന്ത്യൻ മിഷനെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകൾ എന്നിവ ഈ മിഷൻ എക്സിബിഷന്റെ പ്രത്യേകതയാണ്. ഒരിക്കൽപോലും കേൾക്കാത്ത കാണാത്ത മിഷനറിമാരുടെ പ്രവർത്തനങ്ങൾ അവരിൽനിന്ന് നേരിട്ടറിയാൻ ഈ എക്സിബിഷൻ സഹായിക്കും.

ജി ജി എമ്മിന്റെ ആദ്യദിനമായ ഇന്നു ബുധനാഴ്ച ബൈബിൾ പകർത്തിയെഴുതകളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. 2024-ല്‍ പുതിയനിയമം പകർത്തിയെഴുതിയവർക്കുള്ള സമ്മാനദാനവും അവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക് വിശുദ്ധനാട് സന്ദർശിക്കാനുള്ള അവസരവും ബഹുമാനപ്പെട്ട സീറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത നിർവഹിക്കുന്നതാണ്. അന്നുതന്നെ സെമിനാരിക്കാർക്കും ആസ്പരൻസിനും ഉള്ള മിഷൻ ഗാതറിങ്ങും സംഘടിപ്പിക്കുന്നു.

മിഷൻ കോൺഗ്രസിന്റെ വിവിധ ദിവസങ്ങളിൽ വിവിധ ജീവിതാവസ്ഥയിലുള്ളവർ ഒരുമിച്ച് വന്ന് മിഷനെക്കുറിച്ച് കേൾക്കാനും അറിയാനും മിഷനറിയായി സ്വയം സമർപ്പിക്കാനും ഒത്തുകൂടുന്ന ഏകദിന കൂട്ടായ്മകളാണ് മിഷൻ ഗാതറിങ്ങുകൾ. അഞ്ചാമത് ജിഎം മിഷൻ കോൺഗ്രസിൽ വിവിധ മിഷൻ ഗാതറിങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടാം ദിനമായ പതിനൊന്നാം തീയതി വ്യാഴാഴ്ച ജോലിയിൽ നിന്നും റിട്ടയർ ചെയ്ത സീനിയേഴ്സിനായുള്ള കൂട്ടായ്മയും തൃശൂർ അതിരൂപതയിലെ അമ്മമാർ ഒരുമിച്ച് വരുന്ന മിഷൻ മാതൃവേദിയും മിഷനെ സ്നേഹിക്കുന്ന വൈദികരും സിസ്റ്റേഴ്സും ഒരുമിച്ച് വരുന്ന കൂട്ടായ്മയും രണ്ടാം ദിനത്തിൻറെ പ്രത്യേകതയാണ്.

മിഷനെക്കുറിച്ച് കൂടുതൽ അറിയാനും ലോകം മുഴുവൻ സുവിശേഷം എത്തിക്കണമെന്നുള്ള നാഥൻറെ ആഹ്വാനം നമുക്കാവുന്ന രീതിയിൽ പ്രഘോഷിക്കാനും നമ്മെ തന്നെ ഒരുക്കുന്ന ധ്യാനമാണ് മിഷൻ ധ്യാനം .'ഇംഗ്ലീഷിലും മലയാളത്തിലും തെലുങ്കിലും അഞ്ച് ദിവസങ്ങളിലായാണ് മിഷൻ ധ്യാനം ഒരുക്കിയിരിക്കുന്നത്.മുൻകൂട്ടി രജിസ്റ്റർ ചെയ്താണ് ഈ ധ്യാനത്തിൽ സംബന്ധിക്കേണ്ടത്.മുൻകാല ജിജിഎം മിഷൻ ധ്യാനങ്ങളിൽ സംബന്ധിച്ചവരിൽ പലരും അവരുടെ ജീവിതങ്ങൾ പ്രാർത്ഥനയായും അവരുടെ സാന്നിധ്യമായും വിവിധ മിഷൻ മേഖലകളിലേക്ക് വഴി തിരിച്ചു വിട്ടിട്ടുണ്ട് .

മൂന്നാം ദിനമായ വെള്ളിയാഴ്ച കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വരും മിഷനെ സ്നേഹിക്കുന്ന എല്ലാവരും ഒരുമിച്ചു കൂടുന്ന മെഗാ മിഷൻ ഡെ തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാമ്പ്ലാനി മെത്രാപ്പോലീത്ത നയിക്കുന്നതാണ്. നാലാം ദിനമായ ശനിയാഴ്ച വിശ്വാസ പരിശീലന അധ്യാപകർക്കും വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്കും നേതൃത്വത്തിൽ പ്രോലൈഫ് നഴ്സുമാർക്കും യുവജനങ്ങൾക്കും വെവ്വേറെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു. അവസാന ദിനമായ ഞായറാഴ്ചസെൻറ് വിൻസൻറ് ഡി പോൾ മിഷനും അതിഥി തൊഴിലാളികൾക്കായി ഹിന്ദി ഭാഷയിൽ കൂട്ടായ്മയും സംഘടിപ്പിക്കുന്നു. ഹിന്ദി ഭാഷയിൽ കൂട്ടായ്മയും സംഘടിപ്പിക്കുന്നു.

എല്ലാ ദിവസവും വിവിധ റീത്തുകളിലെ അഭിവന്ദ്യ പിതാക്കന്മാർ വിവിധ ഭാഷകളിലുള്ള വിശുദ്ധ ബലിയർപ്പിക്കും.

അഭിവന്ദ്യ പിതാക്കന്മാർ ആയതിനാൽ ആദ്യ ദിനം സീറോ മലബാർ സഭ അധ്യക്ഷൻ മെത്രാപ്പോലീത്ത ദിവ്യബലി അർപ്പിച്ചു മിഷൻ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനത്തിൽ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള പത്തോളം ബിഷപ്പുമാർ ആർച്ച് ബിഷപ്പ് ജോൺ മൂലേച്ചിറ പിതാവിൻറെ നേതൃത്വത്തിൽ ലത്തീൻറീത്തിൽ ഇംഗ്ലീഷിൽ വിശുദ്ധ ബലിയർപ്പിക്കും. പന്ത്രണ്ടാം തീയതി ഗുർഗോൺ രൂപതാധ്യക്ഷൻ തോമസ് മാർ അന്തോണിയോസ് മലങ്കരറീത്തിൽ വിശുദ്ധ ബലിയർപ്പിക്കും. പതിമൂന്നാം തീയതി ഹിന്ദി ലത്തീൻ റീത്തിൽ ബിഷപ്പ്ചാക്കോ തോട്ടുമാനിക്കൽ ദിവ്യബലി അർപ്പിക്കും. സമാപന ദിവസമായ പതിനാലാം തീയതി കോട്ടപ്പുറം രൂപ അധ്യക്ഷൻ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ മലയാളം ലത്തീൻ റീത്തിൽ ദിവ്യബലി അർപ്പിക്കും.

ജിജിഎമ്മിന്റെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളിൽ ശനിയാഴ്ച മണിപ്പൂർ കനലാകുമ്പോൾ എന്ന വിഷയത്തെക്കുറിച്ച് മണിപ്പൂർബിഷപ്പ് എമിരിത്യൂസ് ഡൊമിനിക് ലൂമൺ സംസാരിക്കും.ഞായറാഴ്ച നടക്കുന്ന സെമിനാറിൽ ക്രൈസ്തവരുടെ വെല്ലുവിളികൾ ഇന്ന് എന്ന വിഷയത്തെക്കുറിച്ച് അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതിക്കൽ സംസാരിക്കും. മിഷനിൽ സുത്യർഹമായ സേവനം ചെയ്തവരിൽ നിന്നും തിരഞ്ഞെടുത്തവരെ ശനിയാഴ്ച വൈകിട്ട് 6 30ന് ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിൽ ആദരിക്കും.

മിഷൻ ദിവ്യകാരുണ്യ സൗഖ്യ ആരാധന വെള്ളിയാഴ്ച വൈകിട്ട് 5. 30 മുതൽ ഫാ. ദേവസ്യ കാനാട്ടിന്റെ നേതൃത്വത്തിൽ നടത്തപ്പെടും. അദ്ദേഹത്തിണ്റ്റെ നേതൃത്വത്തിൽ യൂട്യൂബിൽ ലൈവ് ആയി വരുന്ന ദിവ്യകാരുണ്യ ആരാധനയുടെ ആയിരാമത് എപ്പിസോഡ് ആണ് ജിജിഎമ്മിന്റെ നൈറ്റ് വിജിലായി സമർപ്പിക്കുന്നത്. ജിജിഎമ്മിന്റെ എല്ലാ ദിവസങ്ങളിലും മിഷൻ പ്രദേശങ്ങളിൽ നിന്നുള്ള ബിഷപ്പുമാരായി സംസാരിക്കാനും സംവദിക്കാനും ഉള്ള അവസരമാണ് മീറ്റ് ദ ബിഷപ്പ്. 15 ഓളം മിഷനിൽ നിന്നുള്ള പിതാക്കന്മാരും 15 ഓളം കേരളത്തിൽ നിന്നുള്ള പിതാക്കന്മാരും ഈ ജി ജി എമ്മിൽ സംബന്ധിക്കുന്നുണ്ട്.

ആത്മീയ ഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭ മക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മ പ്രേരിതമായി ആദ്യത്തെ മിഷൻ കോൺഗ്രസ് നടത്തിയത്. ഇതുവഴി ഭാരത സഭയ്ക്ക് ഉണ്ടായ അനവധിയായ നന്മകളാണ് മിഷൻ കോൺഗ്രസുകൾ തുടർന്നും സംഘടിപ്പിക്കുവാൻ പ്രേരകമായത് . മിഷൻ കോൺഗ്രസിലെ എക്സിബിഷൻ വഴി മിഷനിലെ നേർചിത്രങ്ങൾ ഹൃദയത്തിൽ പകർത്തിയ പല കുട്ടികളും യുവാക്കളും വൈദികരും ആകുവാൻ തീരുമാനമെടുക്കുകയുണ്ടായി .. മിഷൻ ധ്യാനങ്ങളിൽ സംബന്ധിച്ച പല അല്മായരും ജീവിതകാലയളവിൽ കുറച്ചുനാളത്തേക്ക് എങ്കിലും മിഷനിൽ ശുശ്രൂഷ ചെയ്യുവാൻ സന്നദ്ധത അറിയിച്ച് കടന്നുപോയി.

അനവധി ഗ്രാമീണ ദേവാലയങ്ങൾ മിഷനിൽ നിർമ്മിക്കപ്പെടാൻ മിഷൻ കോൺഗ്രസുകൾ നിമിത്തമായി. മിഷൻ പ്രദേശങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കുവാൻ മിഷൻ കോൺഗ്രസ് സന്ദർശിച്ച ആബാലവൃദ്ധം ജനങ്ങൾക്കും സാധിച്ചു. ഇത്തരത്തിൽ സഭയ്ക്ക് ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെ പ്രതിയാണ് ഓരോ വർഷവും ജിജിയും മിഷൻ കോൺഗ്രസുകൾ അതിവിപുലമായി സംഘടിപ്പിച്ചു വരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവാദത്തോടെ ശ്രദ്ധേയമായ ശുശ്രൂഷകൾ നിർവഹിച്ചു മിഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്നു.ബൈബിൾ ഇല്ലാത്ത ഭാഷകളിൽ ബൈബിൾ നിർമ്മി ച്ചു ലോകമെങ്ങുമുള്ള മിഷൻ മേഖലകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിൾ നിർമ്മാണ വിതരണ ശുശ്രൂഷ, മധ്യസ്ഥ പ്രാർത്ഥന ശുശ്രൂഷ, മിഷൻ മേഖലകളിലെ ധ്യാന ശുശ്രൂഷകൾ എന്നിങ്ങനെ മിഷനെ പരിപോഷിക്കാനായി പ്രതിജ്ഞാബദ്ധരാണ് ഫിയാത്ത് മിഷൻ .

മിഷൻ കോൺഗ്രസ് ദൈവത്തിന്റെ സാദ്ധ്യതകൾ ‍

പാലക്കാട് നിന്നും കുറച്ച് അധികം യുവാക്കളുമായി മിഷൻ കോൺഗ്രസ് കാണുവാൻ വികാരിയച്ചന്റെ നേതൃത്വത്തിൽ തീരുമാനമായി.

യുവാക്കൾ ആയതിനാൽ തന്നെഅവരെ ആദ്യം ലുലു മാൾ കാണിക്കാൻ തീരുമാനിച്ചു. അങ്ങനെ ലുലു മാൾ കണ്ടതിനുശേഷം ആണ് എക്സിബിഷൻ കാണാൻ വരുന്നത് അവസാന ദിനമായതിനാൽ മിഷനറിമാർ എല്ലാം ഉച്ചയോടെ തന്നെ മിക്ക സ്റ്റാളുകളും പൂട്ടിക്കഴിഞ്ഞിരുന്നു. വിരലിലെണ്ണാവുന്ന സ്റ്റാളുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. പിജി കഴിഞ്ഞ ഒരു യുവാവ്ഈ സ്റ്റാളുകൾ കണ്ടു പുറത്തിറങ്ങിയപ്പോൾ സെമിനാരിയിൽ ചേരുവാനുള്ള തീരുമാനമെടുത്തു. ഇപ്പോൾ ഈ വികാരിയച്ചൻ എല്ലാ വർഷവും മിഷൻ എക്സിബിഷൻ കാണിക്കാൻ കുട്ടികളെയും യുവാക്കളെയും കൊണ്ടുവരികയാണ്.

തൃശ്ശൂരിലെ അമ്മാടം എന്നുള്ള സ്ഥലത്തു നിന്നുള്ള പ്രാർത്ഥനാ ഗ്രൂപ്പ് അംഗങ്ങൾ എറണാകുളത്ത് നടന്ന മിഷൻ കോൺഗ്രസിൽ സംബന്ധിച്ചു തിരിച്ചു വരുമ്പോൾ അവർ ഒറീസ എന്ന സംസ്ഥാനത്തെ മിഷനെ നെഞ്ചോട് ചേർത്തു ഇന്ന് ഒറീസയിലെ മിഷനിൽ രണ്ട് ഗ്രാമീണ ദേവാലയങ്ങളും അതുപോലെ ഒരു ബോയ്സ് ഹോസ്റ്റലും ഈ പ്രാർത്ഥന ഗ്രൂപ്പിൻറെ ശ്രമഫലമായി മിഷനിൽ സംഭവിച്ചു കഴിഞ്ഞു.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും സീനിയർ മാനേജർ ആയി റിട്ടയർ ചെയ്ത തോമസ് അവിചാരിതമായാണ് മിഷൻ കോൺഗ്രസ് കാണാൻ ഇടയായത്ഇന്ന് തൻറെ റിട്ടയർമെൻറ് ജീവിതം മിഷനായി ഉരിഞ്ഞു വച്ചിരിക്കുകയാണ്. വിവിധ മിഷനുകളിൽ മധ്യസ്ഥ പ്രാർത്ഥനകൾ, ജെറീക്കോ പ്രാർത്ഥനകൾക്കുമായും മറ്റനേകം റിട്ടയർ ചെയ്തവരെ അവരുടെ സമയവും സമ്പത്തും മിഷനിലേക്ക് എത്തിക്കുവാൻ പരിശ്രമിക്കുകയാണ്.കോയമ്പത്തൂരിൽ നിന്നുള്ള ലോറൻസ്മിഷൻ ധ്യാനത്തിൽ സംബന്ധിച്ചതാണ്.അതുകഴിഞ്ഞ് ഇപ്പോൾ സാഗർ മിഷനിൽ ശുശ്രൂഷ ചെയ്യുന്നു.ഇതുപോലുള്ള അനേകർ തങ്ങളുടെ വൊക്കേഷൻ തിരിച്ചറിയുകയും, ഹ്രസ്വകാലത്തേക്ക് എങ്കിലും മിഷനിൽ ശുശ്രൂഷ ചെയ്യാൻ തീരുമാനമെടുക്കുകയും തങ്ങളുടെ സമ്പത്തും സമയവും മിഷന് വേണ്ടി മാറ്റിവയ്ക്കാൻതയ്യാറാകുന്ന അനേകരുടെ അനുഭവങ്ങളാണ് ഓരോ മിഷൻ കോൺഗ്രസ്സും മുന്നോട്ടുവയ്ക്കുന്നത്.


Related Articles »