Purgatory to Heaven. - November 2024

പാപവും ശുദ്ധീകരണസ്ഥലവും

സ്വന്തം ലേഖകന്‍ 19-11-2023 - Sunday

“യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല” (യോഹന്നാന്‍ 3:3).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 19

ഇഹലോക ജീവിതത്തില്‍ നാം ഉപേക്ഷിക്കുന്ന പാപങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ നമ്മുടെ കാലയളവ് കുറയ്ക്കുക തന്നെ ചെയ്യും. ഈ പാപങ്ങള്‍ക്ക് നാം ചെയ്യുന്ന പരിഹാരം സ്വര്‍ഗ്ഗത്തിലേക്ക് നമ്മേ കൂടുതല്‍ അടുപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. റിന്യൂവല്‍ മിനിസ്ട്രിയുടെ പ്രസിഡന്‍റും ഗ്രന്ഥരചയിതാവുമായ റാല്‍ഫ് മാര്‍ട്ടിന്‍ ഇങ്ങനെ പറയുന്നു, “അശുദ്ധമായത് എല്ലാം ഇല്ലാതാവണം. പാപങ്ങള്‍ വഴി വളഞ്ഞതും തിരിഞ്ഞതുമായ എല്ലാം നേരെയാക്കപ്പെടണം. നമ്മുടെ ആത്മാവിനു അംഗഭംഗം വന്നതും, സുഖമില്ലാത്തതുമായവയെല്ലാം സൗഖ്യമാക്കപ്പെടണം. ക്രമരഹിതമായവയെല്ലാം ക്രമത്തിലാക്കപ്പെടുകയും ചെയ്യണം. എല്ലാ ആസക്തികളേയും പൊട്ടിച്ചെറിയണം”.

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി ദിവ്യകാരുണ്യത്തിന്റെ മുന്‍പില്‍ പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ ചെയ്തു പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »