India - 2024

ഡോണ്‍ ബോസ്കോ കോളേജിന് നേരെയുള്ള ആക്രമണം: പ്രതിഷേധം വ്യാപകം

സ്വന്തം ലേഖകന്‍ 14-07-2017 - Friday

കല്‍പ്പറ്റ: വയനാട്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബത്തേരി ഡോണ്‍ ബോസ്കോ കോളേജിനും ചാപ്പലിനും നേരെ എസ്‌എഫ്‌ഐ- ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം. ഡോ​​​ണ്‍​ബോ​​​സ്കോ കോ​​​ള​​​ജ് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് പ​​​റ​​​ഞ്ഞ് അ​​​ടി​​​ച്ചു​​ത​​​ക​​​ർ​​​ത്ത എ​​​സ്എ​​​ഫ്ഐ-​​ഡി​​വൈ​​എ​​ഫ്ഐ ന​​​ട​​​പ​​​ടി അ​​​പ​​​ല​​​പ​​​നീ​​​യ​​​വും കാ​​​ട​​​ത്ത​​​വു​​​മാണെന്ന്‍ ക​​​ർ​​​ഷ​​​ക മോ​​​ർ​​​ച്ച ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി പി.​​​സി മോ​​​ഹ​​​ന​​​ൻ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പി​​​ടി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇന്നലെ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ൽ സ്ത്രീ​​​ക​​​ള​​​ട​​​ക്കം നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

ഡോ​​​ണ്‍​ബോ​​​സ്കോ കോ​​​ള​​​ജി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച റാ​​​ലി ട്രാ​​​ഫി​​​ക് ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നു തി​​​രി​​​ഞ്ഞ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ റോ​​​ഡ് വ​​​ഴി തി​​​രി​​​കെ കോ​​​ള​​​ജി​​​ലെ​​​ത്തി സ​​​മാ​​​പി​​​ച്ചു. ഡോ​​​ണ്‍​ബോ​​​സ്കോ ബം​​​ഗ​​​ളൂ​​​രു പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​ജോ​​​യ്സ് തോ​​​ണി​​​ക്കു​​​ഴി, വൈ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​ജോ​​​സ് കോ​​​യി​​​ക്ക​​​ൽ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജോ​​​യി ഉ​​​ള്ളാ​​​ട്ടി​​​ൽ, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് ചീ​​​പ്പി​​​ങ്ക​​​ൽ, സ​​​ലിം, മി​​​നി മാ​​​ത്യു, കെ.​​​ജെ. എ​​​ൽ​​​ദോ, മാ​​​ത്യു വ​​​ർ​​​ഗീ​​​സ്, വി.​​​എ​​​സ്. ബാ​​​ബു, പി.​​​എം. മ​​​നു, പ്ര​​​വീ​​​ണ്‍ മാ​​​ത്യു എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

കോ​​​ള​​​ജും, ചാ​​​പ്പ​​​ലും ത​​​ല്ലി​​​ത​​​ക​​​ർ​​​ത്ത ന​​​ട​​​പ​​​ടി അ​​​ങ്ങേ​​​യ​​​റ്റം ഹീ​​​ന​​​വും വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​വു​​​മാ​​​ണെ​​​ന്നും ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യി​​​ൽ​​പെ​​​ട്ട​​​വ​​​ർ ത​​​ന്നെ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട് ഭീ​​​ക​​​രാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​തെന്നും പി‌ടി‌എ യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. യോഗത്തില്‍ ഡോ​​​ണ്‍​ബോ​​​സ്കോ കോ​​​ള​​​ജ് രാ​​ഷ്‌​​ട്രീ​​യ​​ര​​​ഹി​​​ത കാ​​​മ്പ​​​സാ​​​യി പ്ര​​​മേ​​​യം പാ​​​സാ​​​ക്കി. ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ അ​​​ച്ച​​​ട​​​ക്ക ക​​​മ്മി​​​റ്റി, നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ക ക​​​മ്മി​​​റ്റി എ​​​ന്നി​​​വ രൂ​​​പീ​​​ക​​​രി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ ക​​​മ്മി​​​റ്റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. യോഗത്തില്‍ സ്ത്രീകളടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു.

കോളേജിനും ചാപ്പലിനും നേരെയുള്ള ആക്രമണത്തെ യാ​​​ക്കോ​​​ബാ​​​യ സ​​​ഭ മ​​​ല​​​ബാ​​​ർ ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ൻ സ​​​ഖ​​​റി​​​യാ​​​സ് മോ​​​ർ പോ​​​ളി​​​ കാ​​​ർ​​​പ്പോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അപലപിച്ചു. അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്നാ​​​യാ​​​ലും അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് മ​​​ല​​​ബാ​​​ർ ഭ​​​ദ്രാ​​​സ​​​ന കൗ​​​ണ്‍​സി​​​ൽ വി​​​ല​​​യി​​​രു​​​ത്തി. ഭ​​​ദ്രാ​​​സ​​​ന സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ബൈ​​​ജു മ​​​ന​​​യ​​​ത്ത്, ഫാ. ​​​ജോ​​​സ​​​ഫ് പ​​​ള്ളി​​​പ്പാ​​​ട്ട്, ഫാ. ​​​ജോ​​​ർ​​​ജ് ക​​​വും​​​ങ്ങ​​​ന്പി​​​ള്ളി​​​ൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​വ​​​രു​​​ന്ന ക്രൈ​​​സ്ത​​​വ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ദാ​​​സീ​​​ന​​​യാ​​​ണു സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി കോ​​​ള​​​ജി​​​ൽ ക​​​ണ്ട​​​തെ​​​ന്നു കോട്ടയത്തു ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​യോ​​​ഗം വിലയിരുത്തി. ഇ​​​ത്ത​​​രം നീ​​​ച​​​മാ​​​യ ആ​​​ക്ര​​​മ​​​ണം ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണമെന്നും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു മ​​​തി​​​യാ​​​യ സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​ക​​​ണമെന്നും യോഗം ആവശ്യപ്പെട്ടു.


Related Articles »