Purgatory to Heaven. - February 2024

ശുദ്ധീകരണസ്ഥലം- നിരന്തരമായ പ്രാര്‍ത്ഥന ആവശ്യമുള്ള അവസ്ഥ

സ്വന്തം ലേഖകന്‍ 03-02-2023 - Friday

“ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്ക് ബോധ്യമില്ല. എന്നാല്‍ അതുകൊണ്ട് മാത്രം ഞാന്‍ നീതീകരിക്കപ്പെട്ടു എന്നര്‍ത്ഥമില്ല. എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാണ് ” (1 കൊറീന്തോസ് 4:4)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി- 03

വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിന്റെ ജീവിത കാലത്ത് അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും സത്പ്രവർത്തികളും കണ്ട് മറ്റുള്ളവർ അദ്ദേഹത്തെ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുമായിരുന്നു. ഇത് മനസ്സിലാക്കിയ അദ്ദേഹം ഇപ്രകാരം പറഞ്ഞു- "ഈ ശുദ്ധഹൃദയരായ മനുഷ്യർ അവരുടെ പരമാവധി എന്നെ മഹത്വപ്പെടുത്തികൊണ്ടിരിക്കുന്നു, ഇത് ശുദ്ധീകരണ സ്ഥലത്ത് എന്നെ ദുര്‍ബ്ബലനാക്കും, കാരണം എനിക്കവിടെ പ്രാര്‍ത്ഥനകളുടെ ആവശ്യമില്ലന്ന് മറ്റുള്ളവർ ചിന്തിക്കുന്നതിന് ഇതിടയാക്കും. നോക്കൂ! അത്തരമൊരു കീർത്തികൊണ്ട് എനിക്കെന്ത് പ്രയോജനം”

വിചിന്തനം: മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥന പെട്ടെന്ന്‍ തന്നെ നിര്‍ത്തുവാനുള്ള ഒരു പ്രവണത നമുക്കുണ്ട്. നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു വര്‍ഷം എത്രമാത്രം നീ പ്രാര്‍ത്ഥിക്കാറുണ്ട് ? ആത്മശോധന ചെയ്യുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »