Meditation. - February 2024

ദൈവത്തിന്റെ സ്നേഹം ഗ്രഹിക്കുവാൻ സാധിക്കാത്ത വ്യക്തിക്കുപോലും, ആ സ്നേഹം തിരസ്ക്കരിയ്ക്കപ്പെടുന്നില്ല

സ്വന്തം ലേഖകന്‍ 15-02-2024 - Thursday

എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും, ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപെടുത്തുകയും ചെയും (യോഹ.14:21)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 15

ദൈവസ്നേഹം കണ്ടെത്തിയാല്‍ അതിൽ അഭയം തേടാതെ ഇരിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. അതിൽ നിന്ന് ഒഴുകുന്നു നമ്മുടെ ശുഭാപ്തിവിശ്വാസം അഥവാ പ്രത്യാശ, അളവറ്റതാണ്. ആ സ്നേഹം നിഷേധിക്കപെട്ടവർ ആരും തന്നെയില്ല. എത്ര അധപതിച്ചവൻ ആയാലും, എത്ര തകർന്നവനായാലും ആ സ്നേഹത്തിൽ അഭയമുണ്ട്. ഒരേ സമയം ത്രീത്വത്തിന്‍റെ സ്നേഹം നമ്മളിലേക്ക് ചൊരിയപ്പെടുന്നു. എപ്പോഴും നമ്മളിൽ നിറയുന്ന പിതാവിന്റെ സ്നേഹം, തിരുകുമാരന്‍ സ്വജീവന്‍ ബലിയായി ചൊരിഞ്ഞ സ്നേഹം, പരിശുദ്ധാത്മാവിന്റെ സ്നേഹം ഇതെല്ലാം അളവറ്റതാണെന്ന കാര്യത്തില്‍ സംശയമില്ല. ദൈവത്തിന്റെ ആ സ്നേഹത്തിൽ ഇടം കണ്ടെത്താതിരിക്കുവാൻ ആര്‍ക്കും സാധിക്കുകയില്ല. ക്രൈസ്തവതയുടെ പ്രത്യാശയും ഈ ത്രീത്വത്തിലുള്ള സ്നേഹമാണ്.

ദൈവത്തിന്റെ സ്നേഹം ഗ്രഹിക്കുവാൻ സാധിക്കുവാത്ത വ്യക്തിക്കുപോലും, ആ സ്നേഹം തിരസ്ക്കരിയ്ക്കപ്പെടുന്നില്ല. ആത്യന്തികമായ് സ്നേഹം ലഭിക്കുന്ന വ്യക്തിക്ക് ആ സ്നേഹത്തിനോട് പ്രതികരിക്കാതിരിക്കുവാൻ ആകില്ല. കാരണം തന്റെ സ്നേഹത്തിന് ഒപ്പം ആയിരിക്കണം നമ്മുടെ സ്നേഹം എന്ന് ദൈവം പറയുന്നില്ല. നമ്മുടെ സ്നേഹം സന്തോഷത്തോടെ സീകരിക്കുക എന്നുള്ളതാണ് ദൈവത്തിന്റെ ആഗ്രഹം. അവിടുന്ന് നല്‍കുന്ന സ്നേഹത്തിനു ഒരു പ്രതികരണം കഴിവിന്റെ പരമാവധിയിൽ ദൈവം മനുഷ്യനില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

[Cardinal Karol Wojtyla (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ), കാർക്കോവ്, 24.3.1964]

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »